മുംബൈ: വിമാനാപകടത്തില്‍ മരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്‌കാരം ഇന്ന് ബാരാമതിയില്‍ നടക്കും. രാവിലെ കത്തേവാഡിയിലെ വീട്ടില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. ഇവിടെ ഒരു മണിക്കൂര്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് വിലാപയാത്രയായി വിദ്യാ പ്രതിഷ്ഠാന്‍ കോളജില്‍ എത്തിക്കും. ഇവിടെയും പൊതു ദര്‍ശനമുണ്ടാകും.
അതിനുശേഷം രാവിലെ 11 ന് സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉള്‍പ്പെടെ ബാരാമതിയിലെത്തും. ബാരാമതിയില്‍ ഇന്നലെ ഉണ്ടായ വിമാനാപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ (66) അടക്കം അഞ്ചുപേരാണ് മരിച്ചത്. ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നു.
അപകടത്തിൽ എല്ലാവരും മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്ഥിരീകരിച്ചു. എൻസിപി സ്ഥാപകനായ ശരദ് പവാറിന്റെ അനന്തിരവനാണ് അജിത് പവാർ. ഭാര്യ സുനേത്ര പവാറാണ് ഭാര്യ. മക്കൾ: ജയ്, പാർഥ് എന്നിവരാണ്. അജിത് പവാറിന്റെ മരണത്തിൽ രാഷ്ട്രീയം കാണരുതെന്നും സംഭവിച്ചത് അപകടമാണെന്നും ശരദ് പവാർ പറഞ്ഞു. സംഭവിച്ചത് നികത്താനാവാത്ത വലിയ നഷ്ടമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates