പ്രതീകാത്മക ചിത്രം 
India

അര്‍ധരാത്രി നടക്കാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങി, പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കരച്ചില്‍ കേട്ട് ഓടിയെത്തിയ അമ്മാവനെ കുത്തിവീഴ്ത്തി 

ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. അര്‍ധരാത്രിയില്‍ വീടിന് വെളിയില്‍ നടക്കാന്‍ ഇറങ്ങിയ പെണ്‍കുട്ടിയെയാണ് കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവത്തില്‍ അച്ഛന്റെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

അലിഗഡില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. അര്‍ധരാത്രിയില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെയാണ് യുവാവ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. 

പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്മാവന്‍ ഓടിയെത്തിയെങ്കിലും യുവാവ് ബന്ധുവിനെ കുത്തിവീഴ്ത്തിയ ശേഷം വാഹനം അതിവേഗത്തില്‍ ഓടിച്ച് കടന്നുകളഞ്ഞതായി പരാതിയില്‍ പറയുന്നു. പരിക്കുകളോടെ അമ്മാവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്‍