ഭൂപേന്ദ്ര പട്ടേല്‍ ഫയല്‍
India

ഗുജറാത്തില്‍ മുഖ്യമന്ത്രി ഒഴികെ മറ്റ് മന്ത്രിമാരെല്ലാം രാജിവച്ചു; പുനഃസംഘടന നാളെ

പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഗുജറാത്തില്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി ഗുജറാത്ത് സര്‍ക്കാരിലെ മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രി മാരെല്ലാം രാജിവെച്ചു. എല്ലാ മന്ത്രിമാരുടേയും രാജി മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍ സ്വീകരിച്ചു. പുതിയ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇതിന് മുന്നോടിയായി ഗവര്‍ണര്‍ ആചാര്യ ദേവവ്രതിനെ മുഖ്യമന്ത്രി കാണും.

രാവിലെ പതിനൊന്നരയ്ക്കാകും സത്യപ്രതിജ്ഞ നടക്കുക. പത്ത് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഗുജറാത്തില്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് ചെയ്യുന്നു. പുനഃസംഘടനയുടെ ഭാഗമായി നിലവിലുള്ളവരില്‍ പകുതിയിലേറെപ്പേരേയും മാറ്റി നിയമിച്ചേക്കുമെന്നും വിവരങ്ങളുണ്ട്.

നിലവില്‍ മുഖ്യമന്ത്രി അടക്കം 17 മന്ത്രിമാരാണ് മന്ത്രിസഭയില്‍ ഉള്ളത്. എട്ടുപേര്‍ ക്യാബിനറ്റ് പദവിയുള്ളവരും എട്ടുപേര്‍ സഹമന്ത്രിമാരുമായിരുന്നു. 182 അംഗങ്ങളാണ് ഗുജറാത്ത് നിയമസഭയില്‍ ഉള്ളത്. വ്യവസ്ഥകള്‍ പ്രകാരം 27 മന്ത്രിമാര്‍വരെ ആകാം. 2022 ഡിസംബര്‍ 12നാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

All ministers except CM quit as Gujarat cabinet prepares for expansion

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT