ക്യാപ്റ്റൻ സോയ അഗർവാൾ/ ചിത്രം: ട്വിറ്റർ 
India

ഉത്തരധ്രുവത്തിലൂടെ പറക്കാൻ ഒരുങ്ങി പെൺപട; സാൻഫ്രാൻസിസ്‌കോ - ബം​ഗളൂരു റൂട്ടിലെ ആദ്യ വിമാനം ഇന്ന് ടേക്ക് ഓഫ് ചെയ്യും 

വനിതാ ജീവനക്കാരുടെ സമ്പൂർണ നിയന്ത്രണത്തിലായിരിക്കും ഈ എയർ ഇന്ത്യ വിമാനം പറക്കുക

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള ആദ്യ സർവീസ് ഇന്ന് ടേക്ക് ഓഫ് ചെയ്യും. വനിതാ ജീവനക്കാരുടെ സമ്പൂർണ നിയന്ത്രണത്തിലായിരിക്കും ഈ എയർ ഇന്ത്യ വിമാനം പറക്കുക. ഇന്ന് രാത്രി 8.30 ന് പുറപ്പെടുന്ന വിമാനം അതിസങ്കീർണമായ ഉത്തരധ്രുവത്തിലൂടെ സഞ്ചരിച്ച് തിങ്കളാഴ്ച പുലർച്ചെ 2.30 ഓടെ ബം​ഗളൂരുവിൽ എത്തും. 

നോൺ സ്‌റ്റോപ്പായി 14000 കിലോമീറ്ററിലധികമാണ് യാത്രയിൽ പിന്നിടുന്നത്. ലോകത്തിലെതന്നെ ഏറ്റവും വലിയ വ്യോമപാതകളിൽ ഒന്നാണ് ഇത്. എയർ ഇന്ത്യ ക്യാപ്റ്റൻ സോയ അഗർവാൾ ആണ് ഫ്‌ളൈറ്റിന്റെ കമാൻഡിംഗ് ഓഫീസർ. ക്രൂ അംഗങ്ങളും വനിതകളാണ്.

സോയയ്‌ക്കൊപ്പം ക്യാപ്റ്റൻമാരായ തൻമയ് പപാഗരി, അകൻക്ഷ സൊനാവനെ, ശിവാനി മൻഹാസ് തുടങ്ങിയവരും ദൗത്യത്തിന്റെ ഭാഗമാകും. ബോയിങ് 777 വിമാനമാണ് സോയയും കൂട്ടരും പറത്തുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്‍

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ