ആനന്ദ് അംബാനിയും രാധിക മെര്‍ച്ചന്റും, ട്വിറ്റര്‍ 
India

മുകേഷ് അംബാനിയുടെ ഇളയ മകന്‍ വിവാഹിതനാകുന്നു; വധു നര്‍ത്തകി രാധിക മെര്‍ച്ചന്റ്

പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനി വിവാഹിതനാകുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനി വിവാഹിതനാകുന്നു. മറ്റൊരു പ്രമുഖ വ്യവസായിയായ വീരന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റാണ് പ്രതിശ്രുത വധു. ഇരുവരും വര്‍ഷങ്ങളായി പരിചയക്കാരാണ്. 

ചിത്രം: എഎന്‍ഐ

രാജസ്ഥാനിലെ നാഥദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തില്‍ വ്യാഴാഴ്ചയായിരുന്നു വിവാഹ നിശ്ചയം. കല്യാണ തീയതി പ്രഖ്യാപിച്ചിട്ടില്ല. വിവാഹ പ്രഖ്യാപനത്തിന് മാസങ്ങള്‍ക്ക് മുന്‍പ് ജൂണില്‍ മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററില്‍ വച്ച് രാധികയുടെ അരങ്ങേറ്റം സംഘടിപ്പിച്ചിരുന്നു. മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയുമാണ് ഇതിന് നേതൃത്വം കൊടുത്തത്. ക്ലാസിക്കല്‍ ഡാന്‍സറായ രാധികയുടെ വേദിയിലെ ആദ്യ പരിപാടിയായിരുന്നു ഇത്.

എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ സിഇഒയാണ് രാധികയുടെ അച്ഛന്‍ വീരന്‍ മെര്‍ച്ചന്റ്. രാധികയും ആനന്ദും തമ്മില്‍ വര്‍ഷങ്ങളായി അറിയാം. അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയില്‍ നിന്നാണ് ആനന്ദ് ഉപരിപഠനം പൂര്‍ത്തിയാക്കിയത്. രാധിക ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ നിന്നാണ് ബിരുദം നേടിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പുതിയ ഊര്‍ജ്ജ ബിസിനസിന്റെ നേതൃത്വം വഹിക്കുന്നതിന് മുന്നോടിയായുള്ള പരിശീലനത്തിലാണ് ആനന്ദ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

SCROLL FOR NEXT