അനിൽ ദേശ്മുഖിന് പരിക്ക് എക്സ്
India

കാറിന് നേരെ കല്ലേറ്; മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന് പരിക്ക്

കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ ദേശ്മുഖിനെ ഉടനെ തന്നെ കടോൾ സിവിൽ ആശുപത്രിയിൽ എത്തിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖിന്റെ വാഹനത്തിന് നേരെ കല്ലേറ്. തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​മ്പോഴാണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​റിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ ദേശ്മുഖിനെ ഉടനെ തന്നെ കടോൾ സിവിൽ ആശുപത്രിയിൽ എത്തിച്ചു.

പിന്നീട് അലക്‌സിസ് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. അനിൽ ദേശ്മുഖിന്റെ കാർ തിങ്കളാഴ്ച രാത്രി നാഗ്പുർ ജില്ലയിലെ കടോളിന് സമീപം ജലാൽഖേഡ റോഡിൽ ബെൽഫറ്റയ്ക്ക് സമീപത്താണ് ആക്രമണത്തിനിരയായത്.

രാത്രി എട്ടു മണിയോടെ നാഗ്പുർ ജില്ലയിലെ കടോൾ നിയമസഭാ മണ്ഡലത്തിലെ നാർഖേഡിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മടങ്ങുമ്പോൾ അജ്ഞാതരായ ആളുകൾ അദ്ദേഹത്തിന്റെ കാറിന് നേരേ കല്ലെറിയുകയായിരുന്നു. ​നില​വി​ൽ നാ​ഗ്പൂ​രി​ലെ അ​ല​ക്സി​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് അ​ദ്ദേ​ഹം. ആ​ക്ര​മ​ണ​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ