ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനും മകള്‍ ഹര്‍ഷിത കെജരിവാളിനും വധഭീഷണി. ഏഴ് കോടി രൂപ നല്‍കിയില്ലെങ്കില്‍ ഇരുവരെയും കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട ഒരാളാണ് പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയിലെ തിലക് നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എംഎല്‍എ ജര്‍നൈല്‍ സിങ്ങിനാണ് ഭീഷണി ഫോണ്‍ കോളും വാട്സ്ആപ്പ് സന്ദേശവും ലഭിച്ചത്. സംഭവത്തില്‍ അദ്ദേഹം നവംബര്‍ ആറിന് മൊഹാലി പൊലീസ് സീനിയര്‍ സൂപ്രണ്ടിന് പരാതി നല്‍കി. ബിഷ്ണോയി സംഘത്തിലെ അംഗമാണെന്ന് പരിചയപ്പെടുത്തിയ ഫോണ്‍ വിളിച്ചയാള്‍ ഏഴ് കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ കെജരിവാളിനെയും മകളെയും കൊലപ്പെടുത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയിലെയും ഐടി നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം മൊഹാലി പൊലീസ് കേസെടുത്തു. സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാറിനാണ് അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്. കെജരിവാളിനും കുടുംബത്തിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 2019ല്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന കാലയളവിലും കെജരിവാളിന് നേരെ വധഭീഷണി ഉയര്‍ന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates