അരവിന്ദ് കെജരിവാൾ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തുമ്പോൾ പിടിഐ
India

ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം, വീണ്ടും കളത്തിലിറങ്ങാന്‍ കെജരിവാള്‍; റോഡ് ഷോ- വീഡിയോ

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇടക്കാല ജാമ്യത്തില്‍ ഇറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് ലോക്‌സഭ പ്രചാരണത്തിന് ഇറങ്ങും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇടക്കാല ജാമ്യത്തില്‍ ഇറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് ലോക്‌സഭ പ്രചാരണത്തിന് ഇറങ്ങും. തുടക്കത്തില്‍ തന്നെ റോഡ് ഷോ നടത്തി അരവിന്ദ് കെജരിവാളിന്റെ തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് ആംആദ്മി പാര്‍ട്ടി.

പ്രചാരണത്തിന് ഇറങ്ങുന്നതിന് മുന്‍പ് ഡല്‍ഹി കൊണാട്ട്‌പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തി അരവിന്ദ് കെജരിവാള്‍ ദര്‍ശനം നടത്തി. ഭാര്യ സുനിത കെജരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും അനുഗമിച്ചു. ഇന്ന് ദക്ഷിണ ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്റെ റോഡ് ഷോ നടത്തി പ്രചാരണത്തിന് ശക്തി പകരാനാണ് ആംആദ്മി പാര്‍ട്ടിയുടെ തീരുമാനം. അതിനിടെ ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തി അരവിന്ദ് കെജരിവാള്‍ നിലപാടുകള്‍ വ്യക്തമാക്കും.

ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാംഘട്ടത്തിലേക്ക് കടക്കാന്‍ ഇരിക്കേ, കെജരിവാളിനെ ദേശീയതലത്തില്‍ തന്നെ ഉയര്‍ത്തിക്കാട്ടാനാണ് പാര്‍ട്ടിയുടെ പദ്ധതി. മെയ് 25നാണ് ഡല്‍ഹിയിലെ ഏഴു മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. 50 ദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ കെജരിവാളിനെ എഎപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് എതിരേറ്റത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കടുത്ത എതിര്‍പ്പ് തള്ളിയാണ് സുപ്രീംകോടതി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ച് കെജരിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂണ്‍ ഒന്നുവരെയാണ് കെജരിവാളിനു ജാമ്യം അനുവദിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജരിവാളിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം പരിഗണിക്കുകയായിരുന്നു. രാഷ്ട്രീയക്കാരന്‍ എന്ന പരിഗണന വച്ച് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഇഡി നിലപാടെടുത്തെങ്കിലും കെജരിവാള്‍ ഡല്‍ഹിയുടെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും തെരഞ്ഞെടുപ്പു കാലമാണെന്നും ഇതൊരു അസാധാരണ സാഹചര്യമാണെന്നെന്നും ചൂണ്ടിക്കാട്ടി കോടതി ഇഡിയുടെ വാദം തള്ളുകയായിരുന്നു.

അരവിന്ദ് കെജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയാണ്. രാജ്യത്തെ ദേശീയ പാര്‍ട്ടികളില്‍ ഒന്നിന്റെ നേതാവാണ്. അദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുള്ളത് ഗുരുതരമായ ആരോപണമാണ് എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ അതില്‍ അദ്ദേഹം കുറ്റക്കാരനെന്നു കണ്ടെത്തിയിട്ടില്ല- കോടതി ചൂണ്ടിക്കാട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; 90,000ന് മുകളില്‍ തന്നെ

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

SCROLL FOR NEXT