അശ്വിനി വൈഷ്ണവ്/ പിടിഐ 
India

മുന്‍ ജില്ലാ കലക്ടര്‍, ദുരന്തം കുതിച്ചെത്തിയ ബാലസോര്‍ അശ്വിനി വൈഷ്ണവിന്റെ 'കര്‍മമണ്ഡലം'

ഒഡീഷ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അശ്വിനി വൈഷ്ണവ് ബാലസോര്‍, കട്ടക്ക് ജില്ലകളില്‍ കലക്ടര്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജിക്കായി പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതിനിടെ ട്രെയിന്‍ ദുരന്തമുണ്ടായ ബാലസോര്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പഴയ കര്‍മമണ്ഡലം കൂടിയാണ്. 

ഒഡീഷ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അശ്വിനി വൈഷ്ണവ് , ബാലസോര്‍, കട്ടക്ക് ജില്ലകളില്‍ കലക്ടര്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1999 ലെ ചുഴലിക്കാറ്റ് സമയത്ത് യുഎസ് നേവി വെബ്സൈറ്റില്‍ നിന്ന് ചുഴലിക്കാറ്റിന്റെ വിവരങ്ങള്‍ അന്നത്തെ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നത് ബാലസോര്‍ കലക്ടറായിരുന്ന അശ്വിനി വൈഷ്ണവ് ആണ്. 

2003 വരെ ഒഡീഷയില്‍ ജോലി ചെയ്ത അശ്വിനി വൈഷ്ണവ്  പിന്നീട് പ്രധാനമന്ത്രി വാജ്‌പേയിയുടെ ഓഫിസില്‍ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിതനായി. 2010 ലാണ് അദ്ദേഹം സിവില്‍ സര്‍വീസ് ഉപേക്ഷിക്കുന്നത്. പിന്നീട് ബിജെപിയില്‍ ചേര്‍ന്ന് രാജ്യസഭാംഗമായി. 

ബാലസോറില്‍ ട്രെയിന്‍ അപകടത്തില്‍ 288 പേര്‍ മരിച്ചതായി റെയില്‍വേ. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. 56 പേരുടെ പരിക്ക് ഗുരുതരമാണെന്നും റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കി. മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ട്. ഗതാഗതം പുന: സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചതായും റെയില്‍വേ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT