Sukhbir Singh Badal  
India

പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിന് നേരെ ആക്രമണം

കൈക്ക് പരിക്കേറ്റ സുഖ്ബീര്‍ സിങ് ബാദലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മുംബൈ: ശിരോമണി അകാലിദള്‍ അധ്യക്ഷനും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിനു നേരെ ആക്രമണം. മഹാരാഷ്ട്രയിലെ നന്ദെഡിലെ മാതാ സാഹിബ് ഗുരുദ്വാരയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. കൈക്ക് പരിക്കേറ്റ സുഖ്ബീര്‍ സിങ് ബാദലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ആക്രമണം തടയാന്‍ ശ്രമിച്ച സുരക്ഷാചുമതലയുണ്ടായിരുന്ന പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്. വിഹാംഗ് വിഭാഗക്കാരനാണ് ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സുഖ്ബീറിനു നേര്‍ക്ക് ആക്രമണം ഉണ്ടാകുമ്പോള്‍ അകാലിദള്‍ എംപിയായ ഹര്‍ സിമ്രത് കൗര്‍ ബാദലും ഒപ്പമുണ്ടായിരുന്നു. സുഖ്ബീര്‍ സിങ് ബാദലിന്റെ വയറ്റില്‍ കുത്താനാണ് അക്രമി ശ്രമിച്ചതെന്നും, പൊലീസുകാരന്‍ തടഞ്ഞതോടെയാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ട്. 2024 ല്‍ സുവര്‍ണക്ഷേത്രത്തില്‍ വെച്ച് സുഖ്ബീര്‍ സിങ് ബാദലിനു നേര്‍ക്ക് വധശ്രമം ഉണ്ടായിരുന്നു.

Attack on former Punjab Deputy Chief Minister Sukhbir Singh Badal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴ , 8 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

'എന്നെ സഹിക്കുന്നത് വലിയ പാടാണ്, വേറെ ആരെങ്കിലും ആയിരുന്നേൽ ഇപ്പോൾ 112 തവണ ഡിവോഴ്സ് നടന്നേനെ'; ഭാര്യയെക്കുറിച്ച് ശരത്

30 ദിവസം പഞ്ചസാര ഒഴിവാക്കിയാൽ ശരീരത്തിൽ എന്ത് സംഭവിക്കും?

'അമ്മയുണ്ടാക്കുന്ന ചായയുടെ രുചി സൈന്റിഫിക്കലി വിശദീകരിക്കാൻ പറ്റില്ല; ജീവിതം എത്രത്തോളം എളുപ്പമാണ് ഇന്ന്'

എന്റെ കയ്യിലെ പൊട്ടിയ ഫോണ്‍ വാമിഖ കണ്ടു, ഐഫോണ്‍ 17 പ്രോ മാക്‌സ് സമ്മാനിച്ചു'; നടിയെക്കുറിച്ച് ഡിസി താരം