പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാമക്ഷേത്രം പുഷ്പങ്ങളാല്‍ അലങ്കരിച്ചപ്പോള്‍ .ചിത്രം പിടിഐ 
India

പ്രാണപ്രതിഷ്ഠ; ധോനി, അമിതാഭ് ബച്ചന്‍, മുകേഷ് അംബാനി.... അയോധ്യയിലേക്ക് വിഐപികളുടെ നീണ്ട നിര

വ്യവസായികളായ മുകേഷ് അംബാനി, ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ എന്‍ ടാറ്റ, ടാറ്റ സണ്‍സ് ചെയര്‍പേഴ്സണ്‍ എന്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ അതിഥി പട്ടികയിലുണ്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം രാഷ്ട്രീയ പ്രമുഖര്‍, കായികതാരങ്ങള്‍, സിനിമാ താരങ്ങള്‍, വ്യവസായികള്‍ എന്നിവരുള്‍പ്പെടെ 7,000 വിശിഷ്ടാതിഥികള്‍ പങ്കെടുത്തേക്കും. 

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷി എന്നിവര്‍ ചടങ്ങിനെത്തിയേക്കും. ചടങ്ങിലേക്ക് മുതിര്‍ന്ന ബിജപി നേതാവ് എല്‍കെ അഡ്വാനിക്ക് ക്ഷണമുണ്ടെങ്കില്‍ കനത്ത ശൈത്യത്തെ തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കില്ല. 

മുന്‍ രാഷ്ട്രപതിമാരായ രാംനാഥ് കോവിന്ദ്, പ്രതിഭാ പാട്ടീല്‍, മുന്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, മുന്‍ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി, മുന്‍ പ്രധാനമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ മരുമകന്‍ രഞ്ജന്‍ ഭട്ടാചാര്യ, മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ഭാര്യ സംഗീത, മകള്‍ സോണാലി, മുന്‍ ലോക്സഭാ സ്പീക്കര്‍മാരായ സുമിത്ര മഹാജന്‍, മീരാ കുമാര്‍ എന്നിവരും എന്നിവരും അതിഥി പട്ടികയിലുണ്ട്. 

ഐഎസ്ആര്‍ഒ ചെയര്‍പേഴ്‌സണ്‍ എസ് സോമനാഥ്, മുന്‍ ഐഎസ്ആര്‍ഒ ചെയര്‍പേഴ്‌സണ്‍ കെ ശിവന്‍, ഐഎസ്ആര്‍ഒ ഡയറക്ടര്‍ നിലേഷ് ദേശായി, ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ സുദര്‍ശന്‍ ശര്‍മ എന്നിവര്‍ക്കും ക്ഷണമുണ്ട്. നോബല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി, മുന്‍ നയതന്ത്രജ്ഞരായ വീണ സിക്രി, ലക്ഷ്മി പുരി, വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സൂത്രധാരന്‍ സുധാംശു മണി, ജി20 ഷെര്‍പ്പ അമിതാഭ് കാന്ത് എന്നിവരും ക്ഷണിതാക്കളില്‍ ഉള്‍പ്പെടുന്നു.

കായിക മേഖലയില്‍ നിന്ന്  കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മഹേന്ദ്ര സിങ് ധോനി, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ, വിരാട് കോഹ് ലി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കും പരിപാടിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ, ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്, ഇന്ത്യന്‍ ഒളിംപിക് അസോയിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ എന്നിവരും കായികരംഗത്തു നിന്ന് ക്ഷണം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്ക് പുറമെ ഭാരദ്വേഹക കര്‍ണം മല്ലേശ്വരി, ഫുട്‌ബോള്‍ താരം കല്യാണ്‍ ചൗബേ, ദീര്‍ഘദൂര ഓട്ടക്കാരി കവിതാ റാവത്ത്, പാരാലിംപിക് ജാവലിന്‍ ത്രോ താരം ദേവേന്ദ്ര ജാന്‍ജാഡിയ, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ്, ബാഡ്മിന്റണ്‍ താരങ്ങളായ പി വി സിന്ധു, സൈന നെഹ്വാള്‍, പരിശീലകന്‍ പുല്ലേല ഗോപീചന്ദ്, എന്നിവരെല്ലാം ക്ഷണം ലഭിച്ച പ്രമുഖരില്‍ ഉള്‍പ്പെടുന്നു.

ബോളിവുഡ് നടന്‍മാരായ അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, അനുപം ഖേര്‍, അജയ് ദേവ്ഗണ്‍, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരും അതിഥി പട്ടികയിലുണ്ട്, കത്രീന കൈഫ്, വിക്കി കൗശല്‍, കങ്കണ റണാവത്ത്, മാധുരി ദീക്ഷിത്, ബിജെപിയുടെ നടന്‍-എംപിമാരായ ഹേമമാലിനി, സണ്ണി ഡിയോള്‍ എന്നിവരും അതിഥി പട്ടികയിലുണ്ട്. രജനികാന്ത്, ചിരഞ്ജീവി, മോഹന്‍ലാല്‍, പ്രഭാസ്, അല്ലു അര്‍ജുന്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെയും  ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

രാമാനന്ദ് സാഗറിന്റെ ഐതിഹാസിക ടിവി സീരീസായ 'രാമായണില്‍' ശ്രീരാമനെ അവതരിപ്പിച്ച നടന്‍ അരുണ്‍ ഗോവിലിനെയും സീതാദേവിയുടെ വേഷം ചെയ്ത ദീപിക ചിഖ്‌ലിയ എന്ന ഷോയിലെ സഹനടനെയും ക്ഷണിച്ചിട്ടുണ്ട്.

സംവിധായകരായ മധുര് ഭണ്ഡാര്‍ക്കര്‍, സഞ്ജയ് ബന്‍സാലി, ഗായകരാരായ ശ്രേയ ഘോഷാല്‍, കൈലാഷ് ഖേര്‍, ശങ്കര്‍ മഹാദേവന്‍, അനുപ് ജലോട്ട, സോനു നിഗം, അനുരാധ പഡ്വാള്‍ എന്നിവരെയും അതിഥികളായി ക്ഷണിച്ചിട്ടുണ്ട്.സരോദ് മാസ്റ്റര്‍ അംജദ് അലി ഖാന്‍, ഗാനരചയിതാവും കവിയുമായ മനോജ് മുന്‍താഷിര്‍, എഴുത്തുകാരന്‍ പ്രസൂണ്‍ ജോഷി എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.

വ്യവസായികളായ മുകേഷ് അംബാനി, ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ എന്‍ ടാറ്റ, ടാറ്റ സണ്‍സ് ചെയര്‍പേഴ്സണ്‍ എന്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ അതിഥി പട്ടികയിലുണ്ട്. അദാനി ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ ഗൗതം അദാനി, ഖനന വ്യവസായി അനില്‍ അഗര്‍വാള്‍ എന്നിവര്‍ക്കു, ക്ഷണമുണ്ട്. 

ഹിന്ദുജ ഗ്രൂപ്പിന്റെ അശോക് ഹിന്ദുജ, വിപ്രോയുടെ അസിം പ്രേംജി, ബോംബെ ഡൈയിങിലെ നുസ്ലി വാഡിയ, ടോറന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍പേഴ്സണുമായ സുധീര്‍ മേത്ത, ജിഎംആര്‍ ഗ്രൂപ്പിന്റെ ജിഎംആര്‍ റാവു, റിയല്‍ എസ്റ്റേറ്റ് വ്യവസായി നിരഞ്ജന്‍ ഹിരാനന്ദാനി എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.

ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ കുമാര്‍ മംഗലം ബിര്‍ള, പിരമല്‍ ഗ്രൂപ്പിന്റെ അജയ് പിരമല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ആനന്ദ് മഹീന്ദ്ര, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സിഇഒ കെ കൃതിവാസന്‍, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ഹെഡ് നവീന്‍ ജിന്‍ഡാല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപകന്‍ ഉദയ് കൊട്ടക്, ഇന്‍ഫോസിസ് സഹ സ്ഥാപകരായ എന്‍ആര്‍ നാരായണ മൂര്‍ത്തി അദ്ദേഹത്തിന്റെ ഭാര്യ സുധാ മൂര്‍ത്തി  എന്നിവരും ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട പ്രമുഖ വ്യവസായികളാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

ജപ്തി ഭീഷണി, ചാലക്കുടിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

SCROLL FOR NEXT