ട്വിറ്റര്‍ വീഡിയോ സ്‌ക്രീന്‍ഷോട്ട് 
India

മംഗളൂരുവിലെ പബ്ബില്‍ ബജ്രംഗ് ദള്‍ അതിക്രമം; വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ടു (വീഡിയോ)

കഴിഞ്ഞദിവസം രാത്രി മംഗളൂരു ബാല്‍മാതയിലെ 'റീസൈക്കിള്‍' പബ്ബിലായിരുന്നു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്



മംഗളൂരു: നഗരത്തിലെ പബ്ബില്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ അതിക്രമം. പബ്ബില്‍നിന്ന് വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ടു. കഴിഞ്ഞദിവസം രാത്രി മംഗളൂരു ബാല്‍മാതയിലെ 'റീസൈക്കിള്‍' പബ്ബിലായിരുന്നു സംഭവം

പബ്ബിലേക്ക് ഇരച്ചെത്തിയ പ്രവര്‍ത്തകര്‍ പാര്‍ട്ടി നിര്‍ത്തിക്കുകയും വിദ്യാര്‍ത്ഥികളോട് പബ്ബില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പബ്ബിലെത്തിയ വിദ്യാര്‍ത്ഥികള്‍ അസാന്മാര്‍ഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നെന്ന് ആരോചിച്ചായിരന്നു അതിക്രമം. പെണ്‍കുട്ടികള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നത് തടഞ്ഞ പ്രവര്‍ത്തകര്‍, പബ്ബിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളോടെല്ലാം ഉടന്‍ പുറത്തുപോകാനും ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ചതായും ആരോപണമുണ്ട്.

കഴിഞ്ഞദിവസങ്ങളില്‍ ചില കോളജ് വിദ്യാര്‍ത്ഥികളുടെ അശ്ലീല വീഡിയോ പ്രചരിച്ചിരുന്നതായും ഇതേ കോളജിലെ വിദ്യാര്‍ത്ഥികളാണ് പബ്ബിലെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതെന്നും ബജ്‌റംഗ് ദള്‍ ജില്ലാനേതാവ് ശരണ്‍ പ്രതികരിച്ചു. അതിനാലാണ് തങ്ങളുടെ പ്രവര്‍ത്തകര്‍ പബ്ബിലെത്തി പാര്‍ട്ടി നിര്‍ത്തിച്ചതെന്നും ശരണ്‍ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന്  സിറ്റി പോലീസ് കമ്മീഷണര്‍ ശശികുമാര്‍ വ്യക്തമാക്കി. പൊലീസ് സ്ഥലത്ത് എത്തിയപ്പോള്‍ 20ഓളം ആണ്‍കുട്ടികളും പത്തോളം പെണ്‍കുട്ടികളും പബ്ബില്‍നിന്ന് പുറത്തുപോവുകയായിരുന്നുവെന്നും പബ്ബ് അടയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം