ചിത്രം: എഎന്‍ഐ 
India

ബാർജ് അപകടത്തിന് കാരണം ചുഴലിക്കാറ്റ് മുന്നറിയിപ്പ് അവ​ഗണിച്ചത്, മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

ബാർജുകൾ മുങ്ങിയിട്ട് നാലു ദിവസമായി. ഇതിനോടകം 49 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 25 പേരെ ഇനിയും കണ്ടെത്താനുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. കൽപ്പറ്റ സ്വദേശി സുമേഷിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. അതിനിടെ ചുഴലിക്കാറ്റ് മുന്നറിയിച്ചത് അവ​ഗണിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തൽ. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കോൺഗ്രസും എൻസിപിയും ശിവസേനയും ആവശ്യപ്പെട്ടു. ബാർജുകൾ മുങ്ങിയിട്ട് നാലു ദിവസമായി. ഇതിനോടകം 49 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 25 പേരെ ഇനിയും കണ്ടെത്താനുള്ളത്. 

ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന് മുന്നറിയിപ്പ് കിട്ടിയപ്പോൾ തന്നെ പല ബാർജുകളും കരയിലേക്ക് വലിച്ച് കൊണ്ട് പോയതാണ്. എന്ത് കൊണ്ട് അത് ചെയ്തില്ലെന്ന ചോദ്യമാണ് മുങ്ങിപ്പോയ പാപ്പ 305 ബാർജിനെ കുറിച്ച് ഉയരുന്ന ആദ്യ ചോദ്യം. പ്രൊപ്പല്ലറുകൾ ഇല്ലാത്തതിനാൽ നങ്കൂരം പൊട്ടിയാൽ ബാർജുകളെ നിയന്ത്രിക്കാനാകില്ല. റിഗിൽ ഇടിച്ച് ഇങ്ങനെയൊരു ദുരന്തം ഉണ്ടാകുമെന്ന് മുൻകൂട്ടി കാണണമായിരുന്നു. 

എന്നാൽ ചുഴലിക്കാറ്റിന്റെ ദിശയിൽ മാറ്റങ്ങളുണ്ടായതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന വാദമാണ് ന്യായമായി നിരത്തുന്നത്. ബാർജുകളുടെ നങ്കൂരങ്ങൾ ഉയ‍ർത്താൻ ദിവസങ്ങളെടുക്കുമെന്നതിനാൽ അവസാന നിമിഷം നിസഹായരായി പോയേക്കാം. ഒഎൻജിസിയ്ക്കും കേന്ദ്ര പെടോളിയം മന്ത്രിക്കും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനാകില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. മന്ത്രിയുടെ രാജി ആവശ്യവും മുന്നോട്ട് വച്ചു. വിമർശനവുമായി എൻസിപിയും രംഗത്തെത്തി. കേന്ദ്ര സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിന് പുറമെ മുംബൈ പൊലീസും അന്വേഷണം തുടങ്ങി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: സജി പിടിയില്‍

മരിച്ചുപോയ സഹോദരിയുടെ പണം പിന്‍വലിക്കാനെത്തി, ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്ഥികൂടം തോളിലേറ്റി ബാങ്കിലെത്തി വയോധികന്‍- വിഡിയോ

മെയ് 15ന് എസ്എസ്എല്‍സി, മെയ് 22ന് ഹയര്‍ സെക്കണ്ടറി; ഫല പ്രഖ്യാപന തീയതികള്‍ പ്രഖ്യാപിച്ചു

'പിഎസ്എല്‍ ഒഴിവാക്കി ഐപിഎല്‍ കളിക്കാന്‍ വരു'... ആരാധകന്റെ ചോദ്യത്തിന് ഒറ്റ വാക്കില്‍ വാര്‍ണറുടെ മറുപടി

ദിവസവും ഓട്സ് കഴിക്കാമോ?

SCROLL FOR NEXT