മമത ബാനര്‍ജി/ Mamatha Banerjee  file image
India

ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരം കനക്കും; ബിജെപിക്ക് വെല്ലുവിളിയുയർത്താൻ പ്രതിപക്ഷ പോര്

മമതയിലൂടെ നന്ദിഗ്രാം പിടിക്കാന്‍ കോണ്‍ഗ്രസ്സ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sanal Dev B

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ നന്ദിഗ്രാം, റെജിനഗര്‍ എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 6ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ പ്രതിപക്ഷ സ്ഥാനത്തിനായുള്ള പോരാട്ടമായി മാറും. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നാടകീയ രംഗങ്ങളാണ് ബംഗാളില്‍ അരങ്ങേറുന്നത്. ഭരണകക്ഷിയായ ബിജെപിയെ എതിര്‍ക്കുന്ന എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനോട് (ടിഎംസി) ആഭിമുഖ്യമില്ലാത്തവരുടെ വോട്ടുകള്‍ ആരുടെ പെട്ടിയില്‍ വീഴും എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസില്‍ രൂപപ്പെട്ട ആഭ്യന്തര കലഹം തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. മമതാ ബാനര്‍ജിയുടെയും അരൂപ് റോയിയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടം നാടകീയ സംഭവങ്ങള്‍ക്കാണ് വഴിവെച്ചെരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അപ്രതീക്ഷിതമായി പിന്മാറിയതോടെ മമത, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലാന്‍ പ്രഥാനെ പിന്തുണച്ചു. മമതയുടെ പിന്തുണയോടെ തൃണമൂലിന്റെ ഭൂരിഭാഗം വോട്ടുകളും സമാഹരിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. 1996ല്‍ സിപിഐയെ 138 വോട്ടിന് പരാജയപ്പെടുത്തിയ ചരിത്രം നന്ദിഗ്രാമില്‍ കോണ്‍ഗ്രസ്സിനുണ്ട്. മമതയിലൂടെ ആ ചരിത്രം ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

പതിറ്റാണ്ടുകളായി തങ്ങള്‍ക്ക് നഷ്ടപ്പെട്ട പ്രദേശം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിലേക്ക് പോയ വോട്ടര്‍മാരെ തിരികെ കൊണ്ടു വരാന്‍ കഴിയുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. പ്രതിപക്ഷം ഭിന്നിച്ചു നില്‍ക്കുന്നത് ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് ഒരുക്കുന്നത്.

ന്യൂനപക്ഷങ്ങള്‍ക്ക് ആധിപത്യമുള്ള റെജിനഗറില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന് നേരത്തെ മുന്‍തൂക്കം ഉണ്ടായിരുന്നു. എന്നാല്‍ പിളര്‍പ്പിന് ശേഷം വോട്ടര്‍മാര്‍ ആര്‍ക്കൊപ്പം നില്‍ക്കും എന്നതാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. നന്ദിഗ്രാമില്‍ ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ്. ബിജെപിക്ക് വെല്ലുവിളിയായി ഏത് പാര്‍ട്ടി ഉയര്‍ന്നുവരുമെന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ഒക്ടോബര്‍ 9നാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

Bengal bypolls emerge as battle for opposition space

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരെ എഫ്‌ഐആര്‍ ഇടാതെ പ്രാഥമികാന്വേഷണം; സ്ഥിരീകരിച്ച് രമേശ് ചെന്നിത്തല

2.24 ലക്ഷം രൂപ വില; റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സിഗ്നേച്ചര്‍ വൈറ്റ് എഡിഷന്‍ വിപണിയില്‍

അഞ്ച് തവണ ഗോള്‍ഡന്‍ ഡക്ക്; പൂജ്യത്തിന് പുറത്തായത് പത്തുതവണ; അഭിഷേക് ശര്‍മ@ 2026

പുതിയ കളര്‍ ഓപ്ഷനുകള്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്: ഹോണ്ട സിബി350സി 2026 വിപണിയില്‍

ഡൽഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിർമ്മിച്ച നൈജീരിയൻ, കാമറൂൺ സ്വദേശിനികൾ പിടിയിൽ: കണ്ണൂർ സിറ്റി പൊലീസിന്റെ സിനിമയെ വെല്ലുന്ന അന്വേഷണം