അസമിലും നാടകീയ നീക്കം; നഗാവിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്മാറി

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ സലാമാണ് മത്സരത്തില്‍ നിന്നും പിന്മാറിയത്
Abdul Salam, Mamata Banerjee
അബ്ദുള്‍ സലാം, മമത ബാനർജി ഫയൽ
Edited By:
Updated on
1 min read

ദിസ്പൂര്‍ : പശ്ചിമബംഗാളിലെ നന്ദിഗ്രാമിനു പിന്നാലെ അസമിലും നാടകീയ നീക്കങ്ങള്‍. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരത്തില്‍ നിന്നും പിന്മാറി. നഗാവ് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ സലാമാണ് മത്സരത്തില്‍ നിന്നും പിന്മാറിയത്.

Abdul Salam, Mamata Banerjee
നന്ദിഗ്രാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍; നടപടി മമത പിന്തുണച്ചതിന് പിന്നാലെ

പാര്‍ട്ടിയുമായി ബന്ധപ്പെട്ട അവകാശത്തര്‍ക്കത്തെത്തുടര്‍ന്ന്, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരും തെരഞ്ഞെടുപ്പ് ചിഹ്നമായ പൂവും പുല്ലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ഇലക്ഷനില്‍ നിന്നും പിന്മാറുന്നതെന്നാണ് വിശദീകരണം. ഒക്ടോബര്‍ ആറിനാണ് നഗാവില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഉപതെരഞ്ഞെടുപ്പിനായി പാര്‍ട്ടിക്ക് അനുവദിച്ചിരുന്ന പേരും ചിഹ്നവും താല്‍ക്കാലികമായി മരവിപ്പിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നീതിരഹിതവും ജനാധിപത്യവിരുദ്ധവുമാണെന്ന് അസം ടിഎംസി കണ്‍വീനറും എംഎല്‍എയുമായ ഷെര്‍മാന്‍ അലി അഹമ്മദ് പ്രസ്താവനയില്‍ പറഞ്ഞു. ജനാധിപത്യത്തെ ശ്വാസംമുട്ടിച്ച് ഇല്ലാതാക്കുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ശക്തമായി അപലപിക്കുന്നു.

ഇതില്‍ പ്രതിഷേധിച്ച് നഗാവ് മണ്ഡലത്തിലെ മത്സരത്തില്‍ നിന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥി പിന്മാറുകയാണ്. പാര്‍ട്ടി ഒറ്റക്കെട്ടായി മമത ബാനര്‍ജിക്കൊപ്പമാണെന്നും ഷെര്‍മാന്‍ അലി അഹമ്മദ് വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി പിന്മാറിയതിന് പിന്നാലെ, നഗാവ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് മമത ബാനര്‍ജി അറിയിച്ചു. കോണ്‍ഗ്രസ് എംപിയായ പ്രദ്യുത് ബര്‍ദലോയി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് നഗാവില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Abdul Salam, Mamata Banerjee
'ക്രിക്കറ്റ് യാത്ര തുടങ്ങിയത് ഇവിടെ നിന്ന്'; സഞ്ജു 'ടീം ഡല്‍ഹി'യില്‍; ജന്‍ കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡര്‍
Abdul Salam, Mamata Banerjee
'ആയിരം വോട്ട് തികച്ച് ഇല്ലാത്ത കോണ്‍ഗ്രസ്; 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 138 വോട്ടിന്റെ ഏകവിജയം'; നന്ദിഗ്രാമില്‍ മമതയുടെ 'മമത' തുണയാകുമോ?
Abdul Salam, Mamata Banerjee
മമതയ്ക്ക് കനത്ത പ്രഹരം, പാർട്ടിക്കും ചിഹ്നത്തിനും പിന്നാലെ നന്ദിഗ്രാമിലെ സ്ഥാനാർത്ഥിയും കൈവിട്ടു
Summary

Assam TMC withdraws Nagaon bypoll candidate over EC freeze on party name, symbol

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com