രുക്മിണി മല്ലിക് 
India

ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'രാജ്യസഭാ അംഗമാകാനും ജനക്ഷേമ പ്രവര്‍ത്തനം നടത്താന്‍ അവസരം ലഭിച്ചതിലു അഭിമാനമുണ്ട്,' ബിജെപി സംസ്ഥാന ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കോയല്‍ മല്ലിക് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊല്‍ക്കത്ത: 'കോയല്‍ മല്ലിക്' എന്ന അറിയപ്പെടുന്ന പ്രശസ്ത ബംഗാളി ചലച്ചിത്ര നടി രുക്മിണി മല്ലിക് ബിജെപിയില്‍ ചേര്‍ന്നു. രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.

മുതിര്‍ന്ന ബംഗാളി നടന്‍ രഞ്ജിത്ത് മല്ലിക്കിന്റെ മകളായ കോയല്‍ നേരത്ത തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ വന്‍ തിരിച്ചടി നേരിട്ടതോടെ അവര്‍ രാജിവെക്കുകയായിരുന്നു. ഇന്ന് തന്നെ രാജ്യസഭാ സീറ്റിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് ബിജെപി വെസ്റ്റ് ബംഗാള്‍ ജനറല്‍ സെക്രട്ടറി ശശി അഗ്‌നിഹോത്രി അറിയിച്ചു. 'രാജ്യസഭാ അംഗമാകാനും ജനക്ഷേമ പ്രവര്‍ത്തനം നടത്താന്‍ അവസരം ലഭിച്ചതിലു അഭിമാനമുണ്ട്,' ബിജെപി സംസ്ഥാന ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കോയല്‍ മല്ലിക് പറഞ്ഞു.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലായി രാജ്യസഭയിലെ 12 സീറ്റുകളിലേക്കാണ് ഒക്ടോബര്‍ 16ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Bengali film actor Koyel Mallick joins BJP, day after party fields her for Rajya Sabha polls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ