പ്രതീകാത്മക ചിത്രം 
India

സൗഹൃദം സ്ഥാപിച്ച് ഭക്ഷണത്തിനായി ക്ഷണിച്ചു; യുവതിയെ ഹോട്ടലില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു; 3 പേര്‍ പിടിയില്‍

ഭക്ഷണത്തിന് ശേഷം സ്വകാര്യ ഹോട്ടലിന്റെ ടെറസില്‍ വച്ചായിരുന്നു ലൈംഗികാതിക്രമം നടന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബംഗളൂരുവില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. കാറ്ററിങ് സര്‍വീസില്‍ ജോലി ചെയ്തിരുന്ന 36കാരിയാണ് ബലാത്സംഗത്തിനിരയായത്. ഒരു പരിപാടിക്കിടെ സൗഹൃദം സ്ഥാപിച്ച നാലു സുഹൃത്തുക്കള്‍ യുവതിയെ ഹോട്ടലലില്‍ എത്തിച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി ക്ഷണിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഭക്ഷണത്തിന് ശേഷം സ്വകാര്യ ഹോട്ടലിന്റെ ടെറസില്‍ വച്ചായിരുന്നു ലൈംഗികാതിക്രമം നടന്നത്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് യുവതിയെ വിട്ടയച്ചത്.

രാവിലെ വീട്ടിലെത്തിയ യുവതി വിവരം ഭര്‍ത്താവിനെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഹോട്ടലില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രതികളെന്നും പൊലീസ് കണ്ടെത്തി. മൂന്നുപേരെ അറസ്റ്റ് ചെയ്തതായും നാലാമത്തെ പ്രതി ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു