വിവാഹചടങ്ങില്‍ നിന്ന്/പിടിഐ 
India

മുഖ്യമന്ത്രിക്ക് മാംഗല്യം; ഭഗവന്ത് മാന്‍ വിവാഹിതനായി ( ചിത്രങ്ങൾ)

വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കളെ കൂടാതെ, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാളും സംബന്ധിച്ചു

സമകാലിക മലയാളം ഡെസ്ക്

അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിവാഹിതനായി. ഹരിയാന സ്വദേശിനി ഡോ. ഗുര്‍പ്രീത് കൗര്‍ ആണ് വധു. 32 കാരിയായ ഗുര്‍പ്രീത് ഡോക്ടറാണ്. പരമ്പരാഗത സിഖ് ആചാരപ്രകാരമായിരുന്നു വിവാഹം. 

48 കാരനായ ഭഗവന്ത് മാനിന്റെ രണ്ടാം വിവാഹമാണിത്. വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കളെ കൂടാതെ, ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, രാഘവ് ഛദ്ദ എംപി തുടങ്ങിയവര്‍ പങ്കെടുത്തു. കെജരിവാളിന്റെ ഭാര്യയും വിവാഹത്തില്‍ സംബന്ധിച്ചു. 

മുന്‍ ടെലിവിഷന്‍ താരമായ ഭഗവന്ത് മാന്‍ 2015 ലാണ് ആദ്യഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയത്. ആദ്യഭാര്യയില്‍ രണ്ടു കുട്ടികളുണ്ട്. ഇവര്‍ അമ്മയ്‌ക്കൊപ്പം അമേരിക്കയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT