പഞ്ചാബ് മുഖ്യമന്ത്രി ഭ​​ഗവന്ത് മാൻ/ ഫെയ്‌സ്‌ബുക്ക് 
India

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ റിപ്പബ്ലിക് ദിനത്തില്‍ കൊല്ലും; വധഭീഷണിയുമായി ഖലിസ്ഥാന്‍ നേതാവ്

റിപ്പബ്ലിക് ദിന പരിപാടിയില്‍ ഒരു സുരക്ഷയും കൂടാതെ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗുര്‍പത് വന്ത് സിങ് പന്നൂന്‍ വെല്ലുവിളിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

അമൃത്സര്‍:  പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് വധഭീഷണി. റിപ്പബ്ലിക് ദിനത്തില്‍ മന്നിനെ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത് വന്ത് സിങ് പന്നൂന്‍ ആണ് ഭീഷണി മുഴക്കിയത്. 

ഗുണ്ടാംഘങ്ങള്‍ക്ക് മന്നിനെ ജനുവരി 26 ന് ആക്രമിക്കാന്‍ പന്നൂന്‍ നിര്‍ദേശം നല്‍കിയതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ഭഗവന്ത് മന്നിന്റെ സുരക്ഷ ശക്തമാക്കി. 

ഭഗവന്ത് മന്നിന് ഇസഡ് പ്ലസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. റിപ്പബ്ലിക് ദിന പരിപാടിയില്‍ ഒരു സുരക്ഷയും കൂടാതെ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗുര്‍പത് വന്ത് സിങ് പന്നൂന്‍ വെല്ലുവിളിച്ചിട്ടുണ്ട്.   

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും