വിഡിയോ സ്ക്രീൻഷോട്ട് 
India

'രാഹുലിനു പെൺകുട്ടികളെ കിട്ടാൻ ബുദ്ധിമുട്ടില്ല, പിന്നെന്തിനാണ് 50 കഴിഞ്ഞവർ'- വിവാദ പ്രസ്താവനയുമായി കോൺ​ഗ്രസ് എംഎൽഎ

കോൺ​ഗ്രസ് എംഎൽഎ നീതു സിങാണ് വിവാ​ദ പ്രസ്തവാന നടത്തിയത്. ഇതിനെതിരെ ബിജെപി രം​ഗത്തെത്തി

Author : സമകാലിക മലയാളം ഡെസ്ക്

പട്ന: രാ​ഹുൽ ​ഗാന്ധിക്കെതിരായ ഫ്ലൈയിങ് കിസ് ആരോപണത്തിൽ വിവാദ പ്രസ്താവനയുമായി ബി​ഹാറിലെ കോൺ​ഗ്രസ് വനിതാ എംഎൽഎ.  രാഹുൽ എന്തിനാണ് 50 വയസുള്ളവർക്ക് ഫ്ലൈയിങ് കിസ് കൊടുക്കുന്നതെന്നും രാഹുലിനു പെൺകുട്ടികളെ കിട്ടാൻ ബുദ്ധിമുട്ടില്ലെന്നും നിരവധി ചെറുപ്പക്കാരികളായ പെൺകുട്ടികൾ ഉള്ളപ്പോൾ എന്തിനാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നു എന്നുമാണ് എംഎൽഎ ചോദിച്ചത്. 

കോൺ​ഗ്രസ് എംഎൽഎ നീതു സിങാണ് വിവാ​ദ പ്രസ്തവാന നടത്തിയത്. ഇതിനെതിരെ ബിജെപി രം​ഗത്തെത്തി. രാഹുൽ ​ഗാന്ധിയുടെ ദുർനടപടികളെ ന്യായീകരിക്കാൻ സ്ത്രീ വിരുദ്ധ കോൺ​ഗ്രസിൽ തന്നെ ആളുകളുണ്ടെന്നായിരുന്നു ബിജെപി വിമർശനം. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെയാണ് നീതു സിങിന്റെ വിവാദ പരാമർശം. 

'ഞങ്ങളുടെ നേതാവായ രാഹുലിനെ സംബന്ധിച്ചു പെൺകുട്ടികൾക്ക് ക്ഷാമമൊന്നുമില്ല. അദ്ദേഹത്തിനു ഫ്ലൈയിങ് കിസ് കൊടുക്കണമെങ്കിൽ തന്നെ ചെറുപ്പക്കാരികളായ പെൺകുട്ടികൾക്ക് കൊടുത്താൽ പോരെ. 50 കഴിഞ്ഞവർക്ക് എന്തിനാണ് കൊടുക്കുന്നത്. അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്'- നീതു വ്യക്തമാക്കി. 

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പിന്നാലെയാണ് വിമർശനവുമായി ബിജെപി രം​ഗത്തെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT