ഇന്ത്യ സഖ്യ നേതാക്കൾ, Bihar Election 2025 x
India

ബിഹാറിൽ മഹാസഖ്യത്തിനു തിരിച്ചടി; ജെഎംഎം ഒറ്റയ്ക്ക് മത്സരിക്കും; ഒന്നാം ഘട്ടത്തിൽ 1250 പത്രികകൾ

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ നാമനിർദ്ദേശ പത്രിക നൽകാനുള്ള സമയം അവസാനിച്ചു

സമകാലിക മലയാളം ഡെസ്ക്

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ നാമനിർദ്ദേശ പത്രിക നൽകാനുള്ള സമയം അവസാനിച്ചപ്പോൾ 1250 സ്ഥാനാർഥികൾ. അന്തിമ കണക്കുകൾ പുറത്തു വന്നിട്ടില്ല. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാന സമയം. രണ്ട് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 121 മണ്ഡലങ്ങളിലാണ് നവംബർ 6നു ആദ്യ ഘട്ട വോട്ടെടുപ്പ്. രണ്ടാം ഘട്ടം നവംബർ 11നാണ്. നവംബർ 14നു വോട്ടെണ്ണൽ.

സീറ്റ് വിഭജനം നേരത്തെ പൂർത്തിയാക്കി ഭരണപക്ഷമായ എൻഡിഎ സഖ്യം തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിൽ മേൽക്കൈ നേടി. പ്രതിപക്ഷ മുന്നണികളുടെ മഹാസഖ്യത്തിൽ സീറ്റുകൾ സംബന്ധിച്ചു ധാരണയായിട്ടില്ല. സഖ്യത്തിലെ ചില കക്ഷികൾ അതൃപ്തരാണ്.

മുന്നണിയിലെ ഝാർഖണ്ട് മുക്തി മോർച്ച (ജെഎംഎം) സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തുമെന്നു പ്രഖ്യാപിച്ചു. ജയ സാധ്യതയുള്ള 6 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തുമെന്നാണ് പ്രഖ്യാപനം. ജെഎംഎം ആവശ്യപ്പെട്ട 12 സീറ്റുകൾ ലഭിക്കാത്തതിനെ തുടർന്നാണ് പാർട്ടി തനിച്ചു മത്സരിക്കാൻ താരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ആദ്യ ഘട്ടത്തിലെ ആറ് സീറ്റുകളിൽ ഇന്ത്യ സഖ്യത്തിലെ സ്ഥാനാർഥികൾ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യമാണ് നിലവിൽ. ലാൽ​ഗഞ്ച്, വൈശാലി, രാജ്പകാർ, ബച്‍വാര, ബിഹാർശരിഫ് സീറ്റുകളിലാണ് സഖ്യത്തിനുള്ളിൽ തന്നെ മത്സരം വരുന്നത്. സഖ്യത്തിൽ പ്രശ്നങ്ങളില്ലെന്നാണ് കോൺ​ഗ്രസ് നേതാവ് പവൻ ഖേര പ്രതികരിച്ചത്. സീറ്റ് വിഭജനം പൂർത്തിയാക്കി ഔദ്യോ​ഗിക പ്രഖ്യാപനമേ ഇനി വേണ്ടതുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Bihar Election 2025: Jharkhand Mukti Morcha (JMM) will contest the Bihar assembly elections independently, fielding candidates in six seats.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്തുകൊണ്ട് ആദ്യം പൊലീസില്‍ പരാതിപ്പെട്ടില്ല? മൊഴിയില്‍ വൈരുദ്ധ്യം; രാഹുലിനെതിരായ രണ്ടാമത്തെ പരാതിയില്‍ സംശയമുന്നയിച്ച് കോടതി

ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു; വിയോഗം മാര്‍ച്ചില്‍ വിരമിക്കാനിരിക്കെ

രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ മണിപ്പൂരിലെത്തും

ആകെ 18274 പോളിങ് സ്റ്റേഷനുകള്‍, 2055 പ്രശ്നബാധിത ബൂത്തുകള്‍; 7 ജില്ലകള്‍ നാളെ വിധിയെഴുതും

വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി ആരാധകര്‍ക്ക് മുന്നിലെത്തി സ്മൃതി മന്ധാന, വിഡിയോ

SCROLL FOR NEXT