കാർ പൊലീസ് പരിശോധിക്കുന്നു X
India

ടോയ്‌ലറ്റില്‍ പോകാന്‍ അനുവദിച്ചില്ല; മേലുദ്യോഗസ്ഥനെ ഡ്രൈവര്‍ ഇരുമ്പു വടി കൊണ്ട് അടിച്ചു കൊന്നു

വാഹനമോടിക്കുന്നതിനിടെ ടോയ്ലറ്റ് ബ്രേക്ക് നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

പട്‌ന: ശുചിമുറിയില്‍ പോകാന്‍ അനുവദിക്കാതിരുന്ന മേലുദ്യോഗസ്ഥനെ ഡ്രൈവര്‍ അടിച്ചു കൊലപ്പെടുത്തി. ബിഹാര്‍ സസാറാം മുനിസിപ്പല്‍ കൊണ്‍സില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിമല്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഡ്രൈവര്‍ മിതിലേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വാഹനമോടിക്കുന്നതിനിടെ ടോയ്ലറ്റ് ബ്രേക്ക് നിഷേധിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഡ്രൈവര്‍ പൊലീസിനോട് സമ്മതിച്ചു. ഞായറാഴ്ച രാത്രി പട്‌നയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. തര്‍ക്കത്തിനിടെ ഇരുമ്പു വടികൊണ്ട് മേലുദ്യോഗസ്ഥനെ അടിക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതി മിതിലേഷ് ശ്രമം നടത്തിയിരുന്നതായി പൊലീസ് സൂചിപ്പിച്ചു. മോട്ടോര്‍ ബൈക്കുകളിലെത്തിയ അജ്ഞാതരായ ആക്രമികള്‍ വാഹനം തടഞ്ഞുനിര്‍ത്തി വിമല്‍ കുമാറിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രതി ആദ്യം പറഞ്ഞത്. എന്നാല്‍ പ്രതിയുടെ ശരീരത്തില്‍ അക്രമം നേരിട്ടതിന്റെ ഒരു പാടുകള്‍ പോലും ഇല്ലാത്തത് പൊലീസിന് സംശയം ജനിപ്പിച്ചു.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി മിതിലേഷ് കുമാര്‍ കുറ്റം സമ്മതിച്ചത്. യാത്രയ്ക്കിടെ ഡ്രൈവര്‍ മിതിലേഷിന് ടോയ് ലറ്റില്‍ പോകണമെന്ന് തോന്നി. ഇക്കാര്യം മേലുദ്യോഗസ്ഥനായ വിമല്‍കുമാറിനോട് സൂചിപ്പിച്ചെങ്കിലും, വാഹനം നിര്‍ത്താന്‍ സമ്മതിച്ചില്ല. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ച്ചയായ ജോലി ഭാരവും മിതിലേഷിനെ പ്രകോപിതനാക്കിയിരുന്നതായി പൊലീസ് സൂചിപ്പിച്ചു.

Bihar officer killed after denying driver toilet break

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിഎൻഎ കരാറിലെ നഷ്ടം സംബന്ധിച്ച റിപ്പോ‍ർട്ടുകൾ ആരാണ് മുക്കിയത്?, രാജമാണിക്യത്തിന്‍റെ കുറിപ്പുകൾ പുറത്തു വിടുമോ?; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ

വിദ്യാര്‍ഥികളുടെ ഹർജി: സുപ്രീംകോടതിയിൽ തടസ ഹർജി നൽകി കാലടി സർവകലാശാല

'വോട്ടു ചെയ്യേണ്ടത് പാര്‍ട്ടിക്ക്, ജാതിക്കോ മതത്തിനോ അല്ല'; എസ് സി-എസ് ടി സംവരണ മണ്ഡലങ്ങളില്‍ റൊട്ടേഷന്‍ നിര്‍ബന്ധിക്കാനാകില്ല: സുപ്രീംകോടതി

മന്ത്രിമാരായ കെ എ തുളസി, ബിന്ദു കൃഷ്ണ എന്നിവരെ ഉള്‍പ്പെടുത്തി; സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

അടൂർ സ്റ്റേഷൻ ആക്രമണക്കേസ്; ശ്രീനാദേവി കുഞ്ഞമ്മയും പ്രതിപ്പട്ടികയിൽ, അറസ്റ്റ് ഉടൻ ?