പശ്ചിമ ബം​ഗാളിലെ ബിജെപി റാലിയിൽ സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി/ പിടിഐ 
India

ബിജെപിയുടെ ആസ്തി 2904 കോടി, സമ്പത്തില്‍ ഒന്നാമത്; ബാധ്യത കൂടുതല്‍ കോണ്‍ഗ്രസിന്‌

ഏഴ് ദേശീയപ്പാർട്ടികളുടെ ആകെ ആസ്തിയുടെ പകുതിയിലധികവും ബിജെപിയുടെ പക്കലാണ്

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: രാജ്യത്തെ ദേശീയ പാർട്ടികളിൽ ആസ്തി കൂടുതൽ ബിജെപിക്ക്. ബാധ്യത കൂടുതൽ കോൺഗ്രസിനാണ്.  പ്രാദേശിക പാർട്ടികളിൽ ഏറ്റവും സമ്പന്നർ സമാജ്‍വാദി പാർട്ടിയാണ്. 2018–19 വർഷത്തെ, ഡൽഹി ആസ്ഥാനമായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ടത് കണക്കാണ് ഇത്. 

ഏഴ് ദേശീയപ്പാർട്ടികളുടെ ആകെ ആസ്തിയുടെ പകുതിയിലധികവും ബിജെപിയുടെ പക്കലാണ്. 5,349.25 കോടി രൂപയാണ് ഏഴ് ദേശീയ പാർട്ടികളുടെ ആകെ ആസ്തി. 41 പ്രാദേശിക പാർട്ടികളുടെ ആസ്തി 2,023.71 കോടിയും.  2,904.18 കോടിയുടെ ആസ്തിയാണ് ബിജെപിക്കുള്ളത്. ദേശീയ പാർട്ടികൾക്ക് ആകെയുള്ളതിൻറെ 54.29 ശതമാനം ബിജെപിക്ക് സ്വന്തം. 

കോൺഗ്രസിന് 928.84 കോടിയുടെയും ബിഎസ്പിക്ക് 738 കോടിയുടെയും സിപിഎമ്മിന് 510.71 കോടിയുടെയും സിപിെഎയ്ക്ക് 25.32 കോടിയുടെയും ആസ്തിയുണ്ട്. പ്രാദേശിക പാർട്ടികളിൽ സമാജ്‍വാദി പാർട്ടിയാണ് സമ്പന്നതയിൽ മുന്നിൽ, 572.21 കോടി. ദേശീയപാർട്ടികൾക്ക് 133.48 കോടിയുടെയും പ്രാദേശിക പാർട്ടികൾക്ക് 79.751 കോടിയുടെയും ബാധ്യതയുണ്ട്. 

ദേശീയ പാർട്ടികളിൽ കോൺഗ്രസിനും പ്രാദേശിക പാർട്ടികളിൽ ടിഡിപിക്കുമാണ് ബാധ്യത കൂടുതൽ. കോൺഗ്രസിന് 78.415 കോടിയും ടിഡിപിക്ക് 18.10 കോടിയുടെയും ബാധ്യത. ബിജെപിക്ക് 37.463 കോടിയുടെ ബാധ്യതയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാജ്യസഭാ സ്ഥാനാര്‍ഥി മിനാക്ഷി നടരാജന്റെ പത്രിക തള്ളി; ആഘോഷമാക്കി ബിജെപി

എഐ സിസ്റ്റത്തിലെ പിഴവ്: 20,000-ത്തിലധികം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് മെറ്റ

സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ അറസ്റ്റില്‍; ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി

ഗള്‍ഫില്‍ നിന്ന് യൂറോപ്പിലേക്ക് റെയില്‍ പാത; സൗദിയും തുര്‍ക്കിയും ചരിത്ര കരാറില്‍ ഒപ്പുവെച്ചു

കെട്ടിപ്പിടിത്തത്തിന് പിന്നാലെ സോണിയയുമായി കൂടിക്കാഴ്ച നടത്തി മമത; നിര്‍ണായക നീക്കം

SCROLL FOR NEXT