പാമ്പിനെ പിടിക്കുന്ന മുന്‍മന്ത്രി / വീഡിയോ ദൃശ്യം 
India

ക്ഷേത്രത്തില്‍ നിന്ന് മടങ്ങുന്നതിനിടെ വഴിയില്‍ കൂറ്റന്‍ പാമ്പ്; ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ ചാക്കിലാക്കി മുന്‍മന്ത്രി; വീഡിയോ

ബിജെപി നേതാവ് കൂറ്റന്‍ പാമ്പിനെ പിടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ക്ഷേത്രത്തില്‍ പോയി തിരികെ വരുമ്പോഴാണ് ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ഗിരീഷ് മഹാജന്‍ ഒരാള്‍ക്കൂട്ടം കണ്ടത്. പോയി നോക്കിയപ്പോള്‍ അഞ്ചടി നീളമുള്ള കൂറ്റന്‍പാമ്പ്. പിന്നെ ഒന്നും നോക്കിയില്ല, ക്ഷണം നേരം കൊണ്ട് അദ്ദേഹം പാമ്പിനെ ചാക്കിലാക്കി. ഒപ്പമുള്ളവര്‍ നേതാവിനെ പ്രവര്‍ത്തിയെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ ജാംനര്‍ നഗരത്തിലായിരുന്നു സംഭവം. ബിജെപി നേതാവ് കൂറ്റന്‍ പാമ്പിനെ പിടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

നേരത്തെത്തേയും ഇത്തരം വാര്‍ത്തകളില്‍ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. 2020ല്‍
ഒരു സ്ഥാപനം ബലമായി പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന ബിജെപി നേതാക്കളിലൊരാളാണ് ഗിരീഷ് മഹാജന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാലാംദിവസവും ശരണ്യ കാണാമറയത്ത്, അഞ്ച് സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍; ശുഭവാര്‍ത്ത പ്രതീക്ഷിച്ച് ബന്ധുക്കള്‍

ദുർഘടമായ പർവത നിരകൾക്കിടയിൽ ഒളിച്ചിരുന്നത് 48 മണിക്കൂറോളം; ഇറാനിൽ നിന്നും യുഎസ് പൈലറ്റിന്റെ അതിശയിപ്പിക്കുന്ന രക്ഷപ്പെടുത്തൽ

'എവിടെ പോയാലും ആളുകൾ നീലോത്തി എന്ന് വിളിക്കും'; മലയാളത്തിൽ നിന്ന് നല്ല വിളിക്കായി കാത്തിരിക്കുന്നു'

വർഷം മുഴുവൻ മാമ്പഴം ഫ്രഷായിരിക്കും, ഇങ്ങനെ ചെയ്തു വയ്ക്കൂ

'ഞാന്‍ പാര്‍ട്ടി അംഗമാകുമ്പോള്‍ പിണറായിയെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ല': ജി സുധാകരന്‍

SCROLL FOR NEXT