ജെ പി നദ്ദ 
India

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്: സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ, 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടറുകള്‍, ബിജെപി പ്രകടന പത്രിക

ബിജെപി അധികാരത്തിലെത്തിയാല്‍ എല്ലാ പൊതുജനക്ഷേമ പദ്ധതികളും തുടരുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ബിജെപി. സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ സഹായം, 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടറുകള്‍, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 2500 രൂപ പെന്‍ഷന്‍ എന്നിവയാണ് പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങള്‍. ബിജെപി പ്രസിഡന്റ് ജെ പി നദ്ദയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

ബിജെപി അധികാരത്തിലെത്തിയാല്‍ എല്ലാ പൊതുജനക്ഷേമ പദ്ധതികളും തുടരുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. നിലവിലുള്ള പൊതുപജനക്ഷേമ പദ്ധതികളിലെ എല്ലാ അഴിമതി ആരോപണങ്ങളും അന്വേഷിക്കുമെന്നും നദ്ദ പറഞ്ഞു.

ബിജെപി നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കുന്നതിന് അംഗീകാരം നല്‍കുമെന്നും 5ലക്ഷം രൂപയുടെ അധിക ആരോഗ്യ പരിരക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ദരിദ്ര വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് ബിജെപി 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടറുകള്‍ നല്‍കും. ഹോളി, ദീപാവലി ദിവസങ്ങളില്‍ ഓരോന്നിനും സൗജന്യ സിലിണ്ടര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 60മുതല്‍ 70 വയസ് വരെയുള്ള മുതിര്‍ന്ന പൗരന്‍മാര്‍ര്ര് 2,500 രൂപ പെന്‍ഷനും 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 3000 രൂപ പെന്‍ഷനും ബിജെപി വാഗ്ദാനം ചെയ്തു. ഫെബ്രുവരി 5നാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. ഫെബ്രുവരി 8ന് ഫലം പ്രഖ്യാപിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT