ബി എസ് യെഡിയൂരപ്പ/ ഫയല്‍ ചിത്രം 
India

മോദി തരംഗം കൊണ്ടുമാത്രം ജയിക്കാന്‍ സാധിക്കില്ല; ബിജെപിക്ക് യെഡിയൂരപ്പയുടെ 'മുന്നറിയിപ്പ്'; നേതൃത്വത്തിന് അതൃപ്തി

മോദിയുടെ പേര് കൊണ്ടുമാത്രം തെരഞ്ഞെടുപ്പ് ജയിക്കാന്‍ സാധിക്കില്ലെന്ന് കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: മോദിയുടെ പേര് കൊണ്ടുമാത്രം തെരഞ്ഞെടുപ്പ് ജയിക്കാന്‍ സാധിക്കില്ലെന്ന് കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ. ബിജെപി വര്‍ക്കിങ് കമ്മിറ്റി മീറ്റിങ്ങിലാണ് യെഡിയൂരപ്പ ഇക്കാര്യം പറഞ്ഞത്. യെഡിയൂരപ്പയുടെ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാന,കേന്ദ്ര നേതൃത്വങ്ങള്‍ അതൃപ്തരാണെന്നാണ് സൂചന.

'മോദി തരംഗം കൊണ്ട് മാത്രം തെരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ സാധിക്കില്ല. വികസന പ്രവര്‍ത്തനങ്ങളുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. അരികുവത്കരിച്ച ജനവിഭാഗങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടെത്തണം. ബൂത്ത് തലത്തില്‍ ടീമുകള്‍ രൂപീകരിക്കണം'-യെഡിയൂരപ്പ പറഞ്ഞു. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദിയുടെ പേര് പറഞ്ഞ് ജയിക്കുന്നത് എളുപ്പമാണ്. എന്നാല്‍ വരാന്‍ പോകുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളാണ് ബിജെപിയുടെ ശരിക്കുള്ള അഗ്നിപരീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. 

'2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ബിജെപി അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. എന്നാല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിക്കാന്‍ തകത്തിന് ശക്തിയിലേക്ക്  പാര്‍ട്ടി ശക്തിപ്പെടേണ്ടതുണ്ട്- യെഡിയൂരപ്പ പറഞ്ഞു. 

യെഡിയൂരപ്പയുടെ പരാമര്‍ശത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് അത്പൃതിയുണ്ടെന്നാണ് സൂചന. സംസ്ഥാനഘടകം വിഷയം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായതിന് ശേഷം, ആദ്യമായാണ് പാര്‍ട്ടി നേതൃത്വത്തിന് എതിരെ യെഡിയൂരപ്പ പ്രതികരണം നടത്തിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT