രാഹുല്‍ ഗാന്ധി, പ്രശാന്ത് കിഷോര്‍ 
India

'മോദിയെ വലിച്ചെറിഞ്ഞേക്കാം, പക്ഷേ ബിജെപി ഇവിടെ തന്നെ ഉണ്ടാവും; രാഹുൽ ​ഗാന്ധി ഒന്നും തിരിച്ചറിയുന്നില്ല' 

'മോദിയെ വലിച്ചെറിഞ്ഞേക്കാം, പക്ഷേ ബിജെപി ഇവിടെ തന്നെ ഉണ്ടാവും; രാഹുൽ ​ഗാന്ധി ഒന്നും തിരിച്ചറിയുന്നില്ല' 

Author : സമകാലിക മലയാളം ഡെസ്ക്

പനാജി: ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായി ബിജെപി കാലങ്ങളോളം തുടരുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. വിജയവും പരാജയവും ഇക്കാര്യത്തിൽ ഒരു ഘടകമല്ല. എന്നാൽ കോൺഗ്രസോ രാഹുൽ ഗാന്ധിയോ ഇക്കാര്യം തിരിച്ചറിയുന്നില്ലെന്നും  ഗോവയിൽ പൊതുപരിപാടിയിലെ ചോദ്യോത്തര വേളയിൽ സംസാരിക്കവേ അദ്ദേഹം പ്രതികരിച്ചു.

'സ്വാതന്ത്ര്യത്തിന് ശേഷം 40 വർഷത്തോളം കോൺഗ്രസ് നിലനിന്നിരുന്നത് പോലെ വിജയിച്ചാലും പരാജയപ്പെട്ടാലും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായി വർഷങ്ങളോളം ബിജെപി തുടരും. ബിജെപി ഇവിടെ നിന്ന് എവിടേക്കും പോവില്ല. മോദിക്കെതിരെയുള്ള ജനവികാരമെന്ന ഈ കെണിയിൽ ഒരിക്കലും വീഴരുത്, ഒരുപക്ഷേ ജനങ്ങൾ മോദിയെ വലിച്ചെറിഞ്ഞേക്കാം, പക്ഷേ ബിജെപി എങ്ങും പോകുന്നില്ല. അവർ ഇവിടെ തന്നെ ഉണ്ടാവും. ദശാബ്ദങ്ങളോളം അവർ ഇവിടെ പോരാടും.'

'നിങ്ങൾ ഏതെങ്കിലും കോൺഗ്രസ് നേതാവുമായോ ഏതെങ്കിലും പ്രാദേശിക നേതാവുമായോ പോയി സംസാരിക്കൂ, അവർ പറയും, ഇത് സമയത്തിന്റെ കാര്യമാണ്, ആളുകൾ മടുത്തു തുടങ്ങിയിരിക്കുന്നു, ഒരു ഭരണവിരുദ്ധ തരംഗം ഉണ്ടാകും, ആളുകൾ അദ്ദേഹത്തെ പുറത്താക്കും എന്നൊക്കെ. എന്നാൽ അവിടെയാണ് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും തെറ്റ് പറ്റുന്നതും.'

'നരേന്ദ്ര മോദിയുടെ ശക്തി നിങ്ങൾ മനസിലാക്കുകയോ പരിശോധിക്കുകയോ ചെയ്യാത്തപക്ഷം അദ്ദേഹത്തെ പരാജയപ്പെടുത്താനും പകരം വെയ്ക്കാനും നിങ്ങൾക്ക് കഴിയില്ല, അദ്ദേഹത്തിന്റെ ശക്തി മനസിലാക്കുന്നതിനും അദ്ദേഹത്തെ ജനപ്രിയനാക്കുന്നത് എന്താണെന്ന് മനസിലാക്കുന്നതിനും നിങ്ങൾ വേണ്ടത്ര സമയം ചെലവഴിക്കുന്നില്ല എന്നതാണ് പ്രശ്‌നം'- പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT