ജന്മദിനാഘോഷത്തിനിടെ ബിജെപി നേതാവ്‌ 
India

നിയന്ത്രണങ്ങള്‍ലംഘിച്ച് ജന്മദിനാഘോഷം; ബിജെപി നേതാവിന് പതിനായിരം രൂപ പിഴ

ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ജന്മദിനാഘോഷം നടത്തിയതിന് ബിജെപി നേതാവിന് പതിനായിരം രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ജന്മദിനാഘോഷം നടത്തിയതിന് ബിജെപി നേതാവിന് പതിനായിരം രൂപ പിഴ. മധ്യപ്രദേശിലെ കട്‌നി യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റ് മൃദുല്‍ ദ്വിവേദിയ്്ക്കാണ് ജില്ലാഭരണകൂടം പിഴയിട്ടത്. 

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ദ്വിവേദിയുടെ ജന്മദിനാഘോഷങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേതുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തതെന്ന് കട്‌നി തഹസില്‍ദാര്‍ പറഞ്ഞു. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഇക്കാര്യം അന്വേഷിക്കാന്‍ ഒരുസംഘത്തെ നിയോഗിച്ചു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. തുടര്‍ന്നാണ് പതിനായിരം രൂപ പിഴയടയ്ക്കാന്‍ നോട്ടീസ് നല്‍കിയതെന്ന് തഹസില്‍ദാര്‍ കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ പങ്കെടുത്തവരോട് ഒരാഴ്ച വീട്ടില്‍ ക്വാറന്റൈനില്‍ തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുത്തവരാരും മാസ്‌ക് ധരിക്കുകയോ, സാമൂഹ്യ അകലം പാലിക്കുകയോ ചെയ്തിരുന്നില്ലെന്ന് ദഹസില്‍ദാര്‍ പറഞ്ഞു. നിലവില്‍ മധ്യപ്രദേശില്‍ 4251 പേര്‍ക്കാണ് കോവിഡ് ബാധ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT