ഫയല്‍ ചിത്രം 
India

'മകനെ എന്നില്‍ നിന്ന് അകറ്റി', പ്രതികാരമായി മരുമകനെ തട്ടിക്കൊണ്ടുപോയി; യുവതി അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ സഹോദരനോട് പ്രതികാരം ചെയ്യാന്‍ അമ്മായി 10 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സഹോദരനോട് പ്രതികാരം ചെയ്യാന്‍ അമ്മായി 10 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തി. 

മീററ്റിലെ ടിപി നഗര്‍ മേഖലയിലാണ് സംഭവം. 10 വയസുകാരനെ കാണാതായതിന് പിന്നാലെ പൊലീസ് ഊര്‍ജ്ജിതമായി തെരച്ചില്‍ നടത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കുട്ടിയെ രക്ഷിച്ചത്. കേസില്‍ കുട്ടിയുടെ അമ്മായി ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിയുകയായിരുന്നു. സഹോദരന്‍ അക്ഷയ് ലാലിനോട് പ്രതികാരം ചെയ്യാന്‍ കുട്ടിയുടെ അമ്മായിയായ സരിതയാണ് തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്‍കിയത്. 

2011ല്‍ സരിത ഓംപ്രകാശ് എന്നയാളെ വിവാഹം ചെയ്തു. പിന്നീട്  ഇരുവരും വേര്‍പിരിഞ്ഞു. ഇരുവര്‍ക്കുമായി ജനിച്ച ആറു വയസുകാരന്‍ ഓംപ്രകാശിന്റെ കൂടെ നിന്നാണ് വളരുന്നത്. സഹോദരന്‍ ലാലിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കുട്ടിയെ അച്ഛന്റെ ഒപ്പം നിര്‍ത്തിയത്. ഇതിലുള്ള ദേഷ്യമാണ് ലാലിന്റെ മകനെ തട്ടിക്കൊണ്ടുപോകാന്‍ കാരണമെന്ന്് പൊലീസ് പറയുന്നു.മകനെ തന്നില്‍ നിന്ന് അകറ്റിയതിന് 10 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി സഹോദരനോട് പ്രതികാരം ചെയ്യാനായിരുന്നു സരിതയുടെ പദ്ധതിയെന്ന് പൊലീസ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT