ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു 
India

കനത്ത മഴ: ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; ആളുകള്‍ക്കായി തിരച്ചില്‍

ബുധനാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 16-ല്‍ കനത്ത മഴയെ തുടര്‍ന്ന് നിര്‍മാണത്തിലിരുന്ന നാലുനില കെട്ടിടം തകര്‍ന്നു വീണു. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്.

പഴയ കെട്ടിടത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.സംഭവത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനും പുറത്തെത്തിക്കുന്നതിനുമായി ഡല്‍ഹി അഗ്നിശമന സേനാംഗങ്ങളും പൊലീസും ദുരന്ത നിവാരണ സംഘങ്ങളും ചേര്‍ന്ന് സ്ഥലത്ത് വലിയ തോതിലുള്ള രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

കുടുങ്ങിക്കിടക്കുന്ന ആളുകളുടെ എണ്ണമോ ആളപായമോ ഉണ്ടായിട്ടുണ്ടോ എന്നോ ഉദ്യോഗസ്ഥര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മെയ് 30 ന് സൗത്ത് ഡല്‍ഹിയിലെ സൈദുലജാബില്‍ നാലുനില കെട്ടിടം തകര്‍ന്ന് ആറ് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിന് ഒരു മാസത്തിന് ശേഷമാണ് ഈ സംഭവം.

Building collapses in Delhi's Rohini after rain; several feared trapped

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുരന്തഭൂമിയിലെത്തി മുഖ്യമന്ത്രി; രക്ഷാപ്രവര്‍ത്തന പുരോഗതി നേരിട്ട് വിലയിരുത്തി; ഒപ്പം മന്ത്രിമാരും

'കല്യാണം കഴിഞ്ഞ് അടുത്ത ദിവസം രാവിലെ ഞങ്ങൾ രണ്ട് പേരും ലൊക്കേഷനിലേക്ക് പോയി; പിന്നെ തമ്മിൽ കാണുന്നത് ഒരു മാസം കഴിഞ്ഞ്'

"അമ്മ'യിലെ സൈലന്റ് കില്ലർ പോയ്സൺ ആണ് സരയു മോഹൻ; ആരും അത് പുറത്തു പറയുന്നില്ല എന്നേയുള്ളൂ'

വിഴിഞ്ഞം ഓഹരി കൈമാറ്റം: ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല, ഓരോ മലയാളിക്കും താല്പര്യമുണ്ട്; വിഡി സതീശന് കെകെ രാഗേഷിന്റെ മറുപടി

ഓറഞ്ച് അലര്‍ട്ട്; കോഴിക്കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല