ബസ് അപകടം/ എഎൻഐ 
India

ബസ് ട്രക്കുമായി കൂട്ടിയിടിച്ച് മറിഞ്ഞു തീപിടിച്ചു; മധ്യപ്രദേശില്‍ 11 യാത്രക്കാര്‍ വെന്തുമരിച്ചു ( വീഡിയോ)

ട്രക്കുമായി കൂട്ടിയിടിച്ച ബസ് നിയന്ത്രണം വിട്ടു മറിയുകയും തീ പിടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ബസ് ഡമ്പര്‍ ട്രക്കുമായി കൂട്ടിയിടിച്ച് മറിഞ്ഞ് തീപിടിച്ച് 11 യാത്രക്കാര്‍ മരിച്ചു. 14 പേര്‍ക്ക് പൊള്ളലേറ്റു. മധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. 

ഗുണ- ആരോണ്‍ റൂട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. ട്രക്കുമായി കൂട്ടിയിടിച്ച ബസ് നിയന്ത്രണം വിട്ടു മറിയുകയും തീ പിടിക്കുകയുമായിരുന്നുവെന്ന് ഗുണ പൊലീസ് സൂപ്രണ്ട് വിജയകുമാര്‍ ഖത്രി പറഞ്ഞു.

പരിക്കേറ്റവരെ ഗുണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും, അപകടത്തില്‍ വിശദമായ അന്വേഷണം നടത്താനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി, സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കിയെന്ന് ഭദ്രകീര്‍ത്തി, 'വക്കാലത്ത് ഒപ്പിട്ടത് ഭീഷണി മൂലമല്ല'

'കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു'; കുഞ്ഞതിഥിയെ വരേവൽക്കാനൊരുങ്ങി സം​ഗീത്, ആശംസകളുമായി നസ്‌ലിനും മാത്യുവും

'എന്നോട് വഴക്കിട്ട് മോഹന്‍ലാലിന്റെ വീട്ടിലേക്ക് പോകാനിറങ്ങിയ ആളാണ് അനൂപ്'; മകനെക്കുറിച്ച് സത്യന്‍ അന്തിക്കാട്