പ്രതീകാത്മക ചിത്രം 
India

സ്ത്രീകളെ ഫോണില്‍ വിളിച്ച് അശ്ലീല ഗാനങ്ങള്‍ പാടും; പരാതികളുടെ പ്രളയം; ഒടുവില്‍ ആളെ കണ്ടെത്തി പൊലീസ്; അറസ്റ്റ്

സ്ത്രീകളെ ഫോണില്‍ വിളിച്ച് അശ്ലീല ഗാനങ്ങള്‍ പാടും; പരാതികളുടെ പ്രളയം; ഒടുവില്‍ ആളെ കണ്ടെത്തി പൊലീസ്; അറസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: നിരവധി സ്ത്രീകളെ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാക്കിയ 51കാരന്‍ പിടിയില്‍. 66 സ്ത്രീകളെ ശല്യം ചെയ്ത രാജേഷ് കുമാര്‍ എന്നയാളാണ് പിടിയിലായത്. ഉത്തര്‍പ്രദേശിലാണ് സംഭവം. ഇയാള്‍ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതികള്‍ വന്നിരുന്നു. 

വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് അറസ്റ്റിലായ രാജേഷ് കുമാര്‍. ഇയാളുടെ മൂന്ന് കുട്ടികളുടേയും വിവാഹവും കഴിഞ്ഞിട്ടുണ്ട്. ഔരായിയിലെ സര്‍സനി ഗ്രാമത്തിലാണ് ഇയാള്‍ താമസിക്കുന്നത്. 

സ്ത്രീകളേയും യുവതികളേയും പെണ്‍കുട്ടികളേയും വിളിച്ച് അശ്ലീല പാട്ടുകള്‍ പാടുക, അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുക തുടങ്ങിയവയൊക്കയായിരുന്നു ഇയാള്‍ നിരന്തരം ചെയ്തിരുന്നത്. ശല്യം സഹിക്കാന്‍ കഴിയാതായതോടെയാണ് സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തിയത്. പലരേയും ഭീഷണിപ്പെടുത്തിയതായും പരാതികളില്‍ പറയുന്നു.

ഫോണ്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കര്‍ഷകനായ ഇയാള്‍ നൂറിലധികം സ്ത്രീകളെ വിളിച്ച് ഇത്തരത്തില്‍ മോശമായി പെരുമാറിയതായി തെളിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലയുടെ യുഎസ് സന്ദര്‍ശനം: അപകീര്‍ത്തികരമായ പോസ്റ്റില്‍ കെ എസ് അരുണ്‍കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ചു; മലയാളി യുവതി മരിച്ചു

വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ചെയര്‍മാന്‍ സ്ഥാനാര്‍ഥി അധ്യാപകന്‍; പുറത്താക്കാന്‍ ഉത്തരവിട്ട് വിസി

സിപിഎം മുന്‍ എംഎല്‍എയുടെ പ്രൈവറ്റ് സെക്രട്ടറി കോണ്‍ഗ്രസില്‍ ചേര്‍ന്നു

സെന്‍സര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; പ്രിയദര്‍ശനും പ്രീതി സിന്റയും ഉള്‍പ്പെടെ 18 പുതിയ അംഗങ്ങള്‍