പ്രതീകാത്മക ചിത്രം 
India

കയര്‍ പൊട്ടിച്ച് ഓടി, പിടിക്കാനെത്തിയ ഉടമയുടെ തല ഒട്ടകം കടിച്ചെടുത്തു; നാട്ടുകാര്‍ തല്ലിക്കൊന്നു

രാജസ്ഥാനില്‍ അക്രമാസക്തമായ ഒട്ടകം തല കടിച്ചെടുത്ത് ഉടമയെ കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ അക്രമാസക്തമായ ഒട്ടകം തല കടിച്ചെടുത്ത് ഉടമയെ കൊലപ്പെടുത്തി. മരത്തില്‍ കെട്ടിയിട്ട ഒട്ടകത്തെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു.

ബിക്കാനീറിലെ പഞ്ചു ഗ്രാമത്തിലാണ് നടുക്കിയ സംഭവം. ഗ്രാമത്തിലെ കുടിലിന് സമീപമാണ് ഒട്ടകത്തെ കെട്ടിയിരുന്നത്. ഈസമയത്ത് മറ്റൊരു ഒട്ടകം ആ വഴി കടന്നുപോയി. അതിന്റെ അരികിലേക്ക് പോകാന്‍ കയര്‍ പൊട്ടിച്ച് ഒട്ടകം ഓടാന്‍ തുടങ്ങി. ഒട്ടകത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉടമയെ കൊന്നതെന്ന് പൊലീസ് പറയുന്നു.

അക്രമാസക്തമായ ഒട്ടകത്തെ നിയന്ത്രിക്കാന്‍ കടിഞ്ഞാണ്‍ പിടിച്ചുവലിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉടമ സോഹന്‍ റാം നായിക്കിനെ നിലത്തേയ്ക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് കഴുത്തില്‍ കടിച്ചുപിടിച്ച് മുകളിലേക്ക് ഉയര്‍ത്തിയ ശേഷം വീണ്ടും നിലത്തേയ്ക്ക് എറിഞ്ഞു. തുടര്‍ന്ന് വേര്‍പെട്ട് വന്ന
ഉടമയുടെ കഴുത്ത് ഒട്ടകം ചവച്ചരച്ചതായി പൊലീസ് പറയുന്നു. 

ഒട്ടകത്തെ ഉടനെ തന്നെ ഉടമയുടെ ബന്ധുക്കള്‍ നിയന്ത്രിച്ച് മരത്തില്‍ കെട്ടി. അക്രമാസക്തമായ ഒട്ടകത്തെ നിയന്ത്രണത്തിലാക്കാന്‍ വടി ഉപയോഗിച്ച് ബന്ധുക്കള്‍ അടിയ്ക്കാന്‍ തുടങ്ങി. അടിയുടെ ആഘാതത്തില്‍ ഒട്ടകം ചത്തുപോയതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT