സഞ്ജയ് കുമാർ മിശ്ര/ ട്വിറ്റർ 
India

ഇഡി ഡയറക്ടറുടെ കാലാവധി നീട്ടാൻ കേന്ദ്രം സുപ്രീം കോടതിയിൽ; ഹർജി ഇന്ന് പരി​ഗണിക്കും 

ഒക്ടോബർ 15 വരെ നീട്ടണമെന്നാണ് അപേക്ഷ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: എൻഫോഴ്സ്‌മെന്റ് ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടണമെന്ന കേന്ദ്ര സർക്കാരിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും. അടിയന്തര ലിസ്റ്റിങ് ആവശ്യപ്പെട്ട് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വിഷയം പരാമർശിച്ചത്. ഒക്ടോബർ 15 വരെ നീട്ടണമെന്നാണ് അപേക്ഷ.

2018 നവംബറിലാണ് 1984 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാർ മിശ്രയെ രണ്ട് വർഷത്തെക്ക് ഇഡി മേധാവിയായി നിയമിച്ചത്.  2020 കാലാവധി അവസാനിച്ചു. 2020 മേയിൽ അദ്ദേഹത്തിന് 60 വയസ് തികഞ്ഞിരുന്നു. തുടർന്ന് ആദ്യ ഉത്തരവിലെ സേവന കലാവധി മൂന്ന് വർഷമാക്കി ഭേദ​ഗതി വരുത്തി.

ഇതിനെ ചോദ്യം ചെയ്ത് കോമൺ കോസ് എന്ന സന്നദ്ധസംഘടന സുപ്രീംകോടതിയെ സമീപിച്ചു. തുടർന്ന് മിശ്രയുടെ കാലാവധി നീട്ടിയ നടപടി ജസ്റ്റിസ് ​ഗവായ് അധ്യക്ഷനായ മൂന്നം​ഗ ബഞ്ച് റദ്ദാക്കിയിരുന്നു. ജൂലൈ 31 നകം പുതിയ ഡയറക്ടറെ നിയമിക്കണമെന്നും ഉത്തരവിറക്കിയിരുന്നു. എന്നാൽ മിശ്രയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT