ദലൈലാമ 
India

ചുറ്റിലും 30 കമാന്‍ഡോകള്‍; ദലൈലാമയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ

89കാരനായ ആത്മീയ നേതാവിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സിആര്‍എഫിനോട് നിര്‍ദേശിച്ചു,

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ദലൈലാമയ്ക്ക് രാജ്യവ്യാപകമായി ഇസഡ് കാറ്റഗറി സുരക്ഷ ലഭിക്കും.

89കാരനായ ആത്മീയ നേതാവിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സിആര്‍എഫിനോട് ആവശ്യപ്പെട്ടു. രാജ്യത്തുടനീളം ദലൈലാമയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഒരുക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഹിമാചല്‍ പ്രദേശ് പൊലിസിന്റെ മിതമായ സുരക്ഷ മാത്രമാണ് നിലവില്‍ ദലൈലാമയ്ക്കുള്ളത്. കൂടാതെ ഡല്‍ഹിയിലോ മറ്റ് ഏതെങ്കിലും സ്ഥലത്തോ ദലൈലാമ സന്ദര്‍ശനം നടത്തുമ്പോള്‍ ലോക്കല്‍ പൊലീസ് സുരക്ഷയൊരുക്കിയിരുന്നു. ഇസഡ് കാറ്റഗറി സുരക്ഷയുടെ ഭാഗമായി ദലൈലാമയുടെ സുരക്ഷയ്ക്കായി 30 സിആര്‍പിഎഫ് കമാന്‍ഡോമാര്‍ ഉണ്ടായിരിക്കും. മണിപ്പൂരിലെ ബിജെപി സംബീത് പത്രയ്ക്കും കേന്ദ്രസര്‍ക്കാര്‍ ഇസെഡ് കാറ്റഗറി സുരക്ഷയൊരുക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതേ ഇല്ല; അർജുൻ ടെണ്ടുൽക്കർ ഐപിഎൽ വിട്ടു; 400 ശതമാനം തുക അധികം നൽകി മുംബൈ ടീം സ്വന്തമാക്കി!

‌‌സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധാന രം​ഗത്തേക്ക്; 'ലൗ ആൻഡ് യു' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT