വെള്ളി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ 
India

ഇനി മുതല്‍ അനുമതി നിര്‍ബന്ധം; വെള്ളി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ചില വിഭാഗത്തില്‍പ്പെട്ട വെള്ളി ഇറക്കുമതിയെ റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ക്ക് കീഴിലാക്കിയിട്ടുമുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വെള്ളി ഇറക്കുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വെള്ളിയുടെ വിവിധരൂപങ്ങളെ ഇറക്കുമതി നയത്തിലെ 'സൗജന്യം' എന്ന വിഭാഗത്തില്‍നിന്ന് 'നിയന്ത്രിത വിഭാഗ'ത്തിലേക്ക് മാറ്റി. ഇനി മുതല്‍ ഇറക്കുമതി ചെയ്യണമെങ്കില്‍ സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാണ്.

ചില വിഭാഗത്തില്‍പ്പെട്ട വെള്ളി ഇറക്കുമതിയെ റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ക്ക് കീഴിലാക്കിയിട്ടുമുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി)യാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. പുതിയ മാറ്റത്തോടെ സില്‍വര്‍ ബാറുകള്‍, അണ്‍റോട്ട് സില്‍വര്‍, സെമി മാനുഫാക്ച്വേഡ് സില്‍വര്‍, സില്‍വര്‍ പൗഡര്‍ എന്നിവയുടെ ഇറക്കുമതി നിയന്ത്രിത വിഭാഗത്തിലാണ് വരുന്നത്. അതായത് ഇതിന്റെ ചരക്കുനീക്കം സാധ്യമാകണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചേ മതിയാകൂ.

വ്യാവസായികമായും നിക്ഷേപമായും ഉപയോഗിക്കുന്ന വെള്ളിയുടെ വിവിധ രൂപങ്ങള്‍ നിയന്ത്രണത്തിന് കീഴില്‍ വരുന്നുണ്ട്. ഇവയിലേറെയും ഇതുവരെ സൗജന്യം എന്ന വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍, സര്‍ക്കാരിന്റെ പുതിയ നീക്കത്തോടെ, സര്‍ക്കാരില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടിവരും. നേരത്തെ സ്വര്‍ണത്തിനും വെള്ളിക്കും മേലുള്ള ഇറക്കുമതി തീരുവ യഥാക്രമം 15 ശതമാനവും ആറ് ശതമാനവും വര്‍ധിപ്പിച്ചിരുന്നു.

Centre imposes curbs on silver imports, authorisation needed for 99.9% purity category

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് മുന്‍ഗണന ഇല്ല; ഫസ്റ്റ് ചോയ്‌സ് സ്വന്തം സംസ്ഥാനമാകണം; നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 30ന്; മാനദണ്ഡങ്ങള്‍ പുതുക്കി

പൊലിസുകാരെ ബോംബെറിഞ്ഞ കേസില്‍ 20 വര്‍ഷത്തേക്ക് ശിക്ഷിച്ചു; ജയിലില്‍ കഴിയുന്ന വികെ നിഷാദ് ഡിവൈഎഫ്‌ഐയുടെ പുതിയ ഭാരവാഹി

കെസിഎല്‍: സാലി സാംസണെ നിലനിര്‍ത്തി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത്

'എനിക്ക് ആങ്സൈറ്റി പ്രശ്നങ്ങളുണ്ട്, കോവിഡ് സമയത്താണ് അത് തുടങ്ങിയത്'; തുറന്നു പറഞ്ഞ് വിഷ്ണു വിശാൽ

യുഎഇയില്‍ ഈ മാസം ശ്രദ്ധിക്കേണ്ട ആറ് മാറ്റങ്ങള്‍, പ്രവാസികള്‍ അറിയാന്‍