census പ്രതീകാത്മകചിത്രം
India

സെന്‍സസില്‍ ഇതാദ്യമായി ജാതിയും; കോവിഡ് വാക്‌സിന്‍ എടുത്ത സ്ഥലവും ചോദ്യാവലിയില്‍

വിവാഹിതരാണോ, വിവാഹ സമയത്തെ പ്രായം, പങ്കാളിയുടെ പേര് തുടങ്ങിയ കാര്യങ്ങളും ചോദ്യാവലിയിലുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സെന്‍സസില്‍ രാജ്യത്തെ പൗരന്മാരില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള 40 ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ജാതി, പട്ടിക ജാതി, പട്ടിക വര്‍ഗ പദവി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പട്ടികയിലുണ്ട്. ഇതാദ്യമായാണ് സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്തുന്നത്.

സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു. പൗരന്മാര്‍ നല്‍കുന്ന വിവരം വച്ചുള്ള ജാതിയാവും എന്യൂമറേറ്റര്‍മാര്‍ രേഖപ്പെടുത്തുക. ജാതികളുടെ പട്ടിക ചോദ്യത്തിനൊപ്പം ഉണ്ടാവില്ല.

രാജ്യത്തെ മഞ്ഞു വീഴ്ചയുള്ള പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ മുപ്പതു വരെ വിവര ശേഖരണം നടത്തും. ഇവിടത്തുകാര്‍ക്ക് ഈ മാസം 17 മുതല്‍ സ്വയം വിവരങ്ങള്‍ നല്‍കാനും സൗകര്യമുണ്ടാവും. ലഡാക്ക്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഈ മാസം മുതല്‍ വിവര ശേഖരണം നടത്തുക. ശേഷിച്ച മേഖലകളില്‍ അടുത്ത വര്‍ഷമാണ് സെന്‍സസ്.

ജാതി, പട്ടിക വിഭാഗ പദവി എന്നിവയ്‌ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിച്ച സ്ഥലവും ചോദ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹിതരാണോ, വിവാഹ സമയത്തെ പ്രായം, പങ്കാളിയുടെ പേര്, ഏതു രാജ്യത്തുനിന്നുള്ളയാളാണ്, മതം, മാതാപിതാക്കളുടെ വിവരങ്ങള്‍, ശാരീരിക വെല്ലുവിളി നേരിടുന്നയാളാണോ, മാതൃഭാഷ, അറിയാവുന്ന മറ്റു ഭാഷകള്‍, സാക്ഷരത, ഡിജിറ്റല്‍ സാക്ഷരത തുടങ്ങിയ കാര്യങ്ങളും ചോദ്യാവലിയിലുണ്ട്.

എത്ര വരെ പഠിച്ചു, ഏതു വിഷയത്തില്‍, ജോലിയുണ്ടോ, സാമ്പത്തിക സ്ഥിതി, വ്യവസായമോ ബിസിനസ്സോ നടത്തുന്നുണ്ടോ, ഉണ്ടെങ്കില്‍ ഏത് തുടങ്ങിയ കാര്യങ്ങളും രേഖപ്പെടുത്തും. ജോലി സമീപത്തു തന്നെയാണോ യാത്ര വേണ്ടിവരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും ആരായും.

ജനന സ്ഥലം, താസമിക്കുന്ന സ്ഥലം, താമസം മാറാനുണ്ടായ കാരണം, ഓരോയിടത്തും താമസിച്ച കാലയളവ്, സ്ഥിരം വിലാസം എന്നിവയും ചോദ്യാവലിയിലുണ്ട്.

എത്ര ബാങ്ക് അക്കൗണ്ട് ഉണ്ട്, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, വോട്ടര്‍ ഐഡി നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ എന്നീ കാര്യങ്ങളും എന്യൂമറേറ്റര്‍മാര്‍ ചോദിക്കും.

The Centre on Friday notified 40 questions - caste, place of Covid vaccination being two of them - to be asked of respondents during the population enumeration phase of the Census, set to begin from September 1 in snow-bound areas, a government order said

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: വിദേശത്തേക്ക് പണം കൈമാറിയതില്‍ ചട്ടലംഘനം നടന്നോ? ഇഡി പരിശോധന തുടങ്ങി

'വിദ്യാർഥികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്, ഇടപെടാൻ നിങ്ങൾക്കെന്താണ് അധികാരം?': ബിസിഐയെ ശാസിച്ച് ചീഫ് ജസ്റ്റിസ്

സെൻസറിങ് പൂർത്തിയാക്കി 'ഖലീഫ'; യു/എ 16+ സർട്ടിഫിക്കറ്റുമായി പൃഥ്വിരാജ് ചിത്രം

ഇന്ത്യൻ ക്രിക്കറ്റിന് 'വെരി വെരി സ്പെഷൽ' നിയന്ത്രണം... ഇനി എല്ലാം 'ലക്ഷ്മൺ' പറയും!

കരൂർ ദുരന്തബാധിതർക്ക് ജോലി നൽകാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കിയത് സുപ്രീം കോടതി സ്റ്റേ ചെയ്തു