പ്രതീകാത്മക ചിത്രം 
India

സര്‍ക്കാര്‍ മാറുമ്പോഴുണ്ടാവുന്ന നയംമാറ്റം ജനാധിപത്യ പ്രക്രിയയുടെ ഭാഗം: ബോംബെ ഹൈക്കോടതി

നയം നടപ്പാക്കുന്നതിലോ പദ്ധതികളിലോ ഉണ്ടാവുന്ന മാറ്റത്തെ ഏകപക്ഷീയമെന്നോ വഞ്ചനാപരമെന്നോ പറയാനാവില്ല

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സര്‍ക്കാര്‍ മാറുന്നതിന് അനുസരിച്ച് ഉണ്ടാവുന്ന നയം മാറ്റം ജനാധിപത്യ പ്രക്രിയയുടെ ഭാഗമെന്ന് ബോംബെ ഹൈക്കോടതി. അത് തോന്ന്യവാസമോ വഞ്ചനാപരമോ എന്നു പറയാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 

മഹാരാഷ്ട്രാ പട്ടിക ജാതി, പട്ടിക വര്‍ഗ കമ്മിഷന്‍ ചെയര്‍മാനെയും അംഗങ്ങളെയും നിയമിച്ചത് റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ്, ജസ്റ്റിസുമാരായ ഗൗതം പട്ടേലിന്റെയും നീല ഗോഖലെയുടെയും ഉത്തരവ്. ചെയര്‍മാന്‍ ആയിരുന്ന അഭയാങ്കറും രണ്ട് മുന്‍ അംഗങ്ങളുമാണ് സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തത്.

2021ല്‍ മൂന്നു വര്‍ഷത്തേക്കാണ് ഇവരെ നിയമിച്ചത്. എന്നാല്‍ കാലാവധി പൂര്‍ത്തിയാവും മുമ്പ് ഏകനാഥ് ഷിന്‍ഡെ സര്‍ക്കാര്‍ നിയമനം റദ്ദാക്കുകയായിരുന്നു. ഓരോ തവണയും സര്‍ക്കാര്‍ മാറുമ്പോള്‍ ഇത്തരത്തില്‍ നിയമനങ്ങളില്‍ മാറ്റം വരുത്തുന്നുണ്ടെന്നും സ്വന്തം അനുയായികളെ തിരുകിക്കയറ്റുന്നതിനാണ് ഇതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാമെന്നും അവര്‍ പറഞ്ഞു.

തസ്തികയില്‍ തുടരുന്നതിന് ഹര്‍ജിക്കാര്‍ക്ക് മൗലിക അവകാശം ഉണ്ടെന്നു പറയാനാവില്ലെന്ന്് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഉത്തരവ് ഏകപക്ഷീയമോ വിവേചനപരമോ അല്ല. സര്‍ക്കാര്‍ മാറുന്നതിന് അനുസരിച്ച് സാമൂഹ്യ നയം മാറുന്നത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. നയം നടപ്പാക്കുന്നതിലോ പദ്ധതികളിലോ ഉണ്ടാവുന്ന മാറ്റത്തെ ഏകപക്ഷീയമെന്നോ വഞ്ചനാപരമെന്നോ പറയാനാവില്ല. 

പട്ടിക ജാതി, വര്‍ഗ കമ്മിഷന്‍ ഭരണഘടനാ നിര്‍ദേശത്തിന്റെയോ ഏതെങ്കിലും നിയമത്തിന്റെയോ അടിസ്ഥാനത്തില്‍ സ്ഥാപിതമായ സ്ഥാപനമല്ല. അതുകൊണ്ടുതന്നെ അതിലെ നിയമനങ്ങള്‍ക്കു നിയമ പ്രാബല്യം അവകാശപ്പെടാനാവില്ല. പ്രത്യേക തെരഞ്ഞെടുപ്പു പ്രക്രിയയൊന്നും ഇല്ലാതെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തവരാണ് ചെയര്‍മാനും അംഗങ്ങളും. ഇത്തരം നിയമനങ്ങളില്‍ സര്‍ക്കാരിന്റെ പ്രീതി നിര്‍ണായകമാണ്. സര്‍ക്കാര്‍ ഉത്തരവിലൂടെ നടന്ന നിയമനം സര്‍ക്കാര്‍ ഉത്തരവിലൂടെ തന്നെ റദ്ദാക്കാനാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT