എയര്‍ ഷോ കാണാന്‍ ചെന്നൈ മറീന ബീച്ചിലേയ്ക്ക് ഒഴുകിയെത്തിയ ജനം എക്സ്
India

എയര്‍ ഷോ കാണാനെത്തിയവര്‍ മരിച്ചത് കടുത്ത ചൂട് മൂലം; സംഘാടന പിഴവുണ്ടായിട്ടില്ല: തമിഴ്‌നാട് ആരോഗ്യമന്ത്രി

''സംസ്ഥാന പൊലീസ് പരിപാടിക്ക് മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും 6500 പൊലീസുകാരെയും 1500 ഹോംഗാര്‍ഡ് വോളന്റിയര്‍മാരേയും വിന്യസിച്ചിരുന്നു''.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ എയര്‍ ഷോയ്ക്കായി ചെന്നൈയിലെ മറീന ബീച്ചില്‍ തടിച്ചു കൂടിയവര്‍ മരിച്ചത് കടുത്ത ചൂട് മൂലമാണെന്നും സംഘാടനത്തിന്റെ പിഴവല്ലെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന്‍. മരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും വിഷയം രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന പൊലീസ് പരിപാടിക്ക് മതിയായ സുരക്ഷ ഒരുക്കിയിരുന്നെന്നും 6500 പൊലീസുകാരെയും 1500 ഹോംഗാര്‍ഡ് വോളന്റിയര്‍മാരേയും വിന്യസിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 40 ആംബുലന്‍സുകളും പാരാമെഡിക്കല്‍ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്.

ഉയര്‍ന്ന താപനില ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എയര്‍ഷോയില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് വ്യോമസേന കൃത്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ഷോയില്‍ പങ്കെടുക്കുന്നവരോട് വെള്ളക്കുപ്പികള്‍ കരുതാനും തൊപ്പികള്‍ ധരിക്കാനും സണ്‍ഗ്ലാസ് ധരിക്കാനും എയര്‍ഫോഴ്‌സ് നിര്‍ദേശിച്ചിരുന്നു.

ശൗചാലയങ്ങള്‍, കുടിവെള്ളം, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ കൃത്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എയര്‍ഷോയില്‍ 15 ലക്ഷത്തോളം പേരാണ് പങ്കെടുത്ത്. ഇത്രയും വലിയൊരു പരിപാടി നടത്താന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും നിരവധിപ്പേര്‍ക്ക് പരിക്ക് പറ്റിയതായും ആരോഗ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. പരിക്ക് പറ്റിയവരെ ചെന്നൈയിലെ രാജീവ്ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലും ഓമണ്ടുരാര്‍ മെഡിക്കല്‍ കോളജിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

ഞായറാഴ്ച നടന്ന വ്യോമസേനയുടെ 92ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ 13 ലക്ഷം പേരാണ് മറീന ബീച്ചിലെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT