യുവാവിനെ മരത്തില്‍ തലകീഴായി കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യം 
India

തലകീഴായി കെട്ടിയിട്ട് മര്‍ദ്ദനം, വേദന കൊണ്ട് പുളഞ്ഞ്യുവാവ്, ക്രൂരത- വീഡിയോ 

മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മരത്തില്‍ തലകീഴായി കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മരത്തില്‍ തലകീഴായി കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ബിലാസ്പൂര്‍ ജില്ലയിലാണ് സംഭവം. മഹാവീറിനെയാണ് മരത്തില്‍ തലകീഴായി കെട്ടിയിട്ടു ക്രൂരമായി മര്‍ദ്ദിച്ചത്. വടി ഉപയോഗിച്ച് ഒരു സംഘം യുവാക്കള്‍ ചേര്‍ന്നായിരുന്നു മര്‍ദ്ദനം. വേദന കൊണ്ട് പുളഞ്ഞ യുവാവ് ദയയ്ക്കായി അപേക്ഷിക്കുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

യുവാവ് വേദന കൊണ്ട് കരയുമ്പോഴും സംഘം മര്‍ദ്ദനം തുടര്‍ന്നു. സഹായത്തിനായി യുവാവ് അലമുറയിട്ട് കരയുന്നതും വീഡിയോയില്‍ വ്യക്തമാണ്. മോഷണക്കുറ്റം ആരോപിച്ചാണ് പ്രതികള്‍ യുവാവിനെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു. യുവാവിനെ മര്‍ദ്ദിക്കുന്നതായി ഒരു സ്ത്രീ വന്നു പറഞ്ഞത് അനുസരിച്ച് സംഭവ സ്ഥലത്തെത്തിയ പൊലീസാണ് മഹാവീറിനെ രക്ഷിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'