സിദ്ധരാമയ്യയും ഡി കെ ശിവകുമാറും Samakalika Malayalam
India

കര്‍ണാടകയിലും മുഖ്യമന്ത്രി തര്‍ക്കം; സിദ്ധരാമയ്യ - ഡികെ ശിവകുമാര്‍ പോരു മുറുകുന്നു; ഹൈക്കമാന്റിന് അടുത്ത പ്രതിസന്ധി

2023 ലെ വിജയത്തിന് പിറകെ രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം പങ്കിടുമെന്ന ധാരണയുണ്ടായിരുന്നുവെന്നാണ് ഡികെ ശിവകുമാറിന്റെ അനുയായികള്‍ പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

ബെംഗളൂരു : കര്‍ണാടക കോണ്‍ഗ്രസില്‍ വീണ്ടും നേതൃമാറ്റ ചര്‍ച്ചകള്‍ സജീവമാകുന്നു. ഇതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മിലുള്ള അധികാരപ്പോര് ദേശീയ രാഷ്ട്രീയത്തിലും ചര്‍ച്ചയാവുകയാണ്.

2023 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത വിജയം സ്വന്തമാക്കിയതിനു പിറകെ മുഖ്യമന്ത്രിസ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ധാരണയുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതു കണക്കിലെടുക്കാതെ സിദ്ധരാമയ്യ സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടന്നതോടെയാണ് ചര്‍ച്ചകള്‍ മുറുകുന്നത്.

കര്‍ണാടകയിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാനായി സിദ്ധരാമയ്യയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ്. എന്നാല്‍ 'ഡല്‍ഹി സന്ദര്‍ശനത്തിന്റെ അജണ്ട എന്താണെന്നറിയില്ല' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സിദ്ധരാമയ്യയും ഡി കെ ശിവകുമാറും

2023 ലെ വിജയത്തിന് പിറകെ രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം പങ്കിടുമെന്ന ധാരണയുണ്ടായിരുന്നുവെന്നാണ് ഡികെ ശിവകുമാറിന്റെ അനുയായികള്‍ പറയുന്നത്. എന്നാല്‍ അത്തരമൊരു കരാറിനെക്കുറിച്ച് ഔദ്യോഗിക സ്ഥീരീകരണമുണ്ടായിട്ടില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കുന്നു. ഡികെ ശിവകുമാറിന്റെ ജന്മദിനാഘോഷത്തിനിടെ 'അടുത്ത മുഖ്യമന്ത്രി' എന്ന പോസ്റ്ററുകള്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടതും വിവാദം കടുപ്പിച്ചു.

നേതൃമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് 'നല്ല സമയം വരും' എന്നാണ് ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രി മാറ്റത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് എന്റെ ജോലിയല്ലെന്നും ശിവകുമാര്‍ പ്രതികരിച്ചു.

നിലവിലെ വിവാദം ശക്തമായ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സ്ഥിരത ചോദ്യംചെയ്യുന്നതിനൊപ്പം പാര്‍ട്ടിക്കുള്ളിലെ ഭിന്നത ഭരണത്തെ ബാധിക്കുകയാണെന്ന ആരോപണവുമുണ്ട്. നിലവിലെ പ്രതിസന്ധി 2028 ലെ തിരഞ്ഞെടുപ്പിനെ ബാധിക്കാമെന്ന ആശങ്കയും കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്നിരിക്കുകയാണ്.

Chief Minister dispute in Karnataka too; Siddaramaiah - DK Shivakumar feud is growing; next crisis for the high command

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിങ്ങളുടെ ആശങ്ക മനസ്സിലാക്കുന്നു'; അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

വിവിധ മേഖലകളിലെ നേട്ടങ്ങള്‍ ഗുണമായി; ഐസിടി വികസന സൂചികയില്‍ സൗദി അറേബ്യക്ക് ഒന്നാം സ്ഥാനം

വയറ്റിൽ ​ഗ്യാസു കയറുന്ന പ്രശ്നമുണ്ടോ? ശീലമാക്കാം 'മല്ലിച്ചായ'

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 534 lottery result

അവക്കാഡോ നടാന്‍ ഇതാണ് ബെസ്റ്റ് ടൈം; നേടാം മികച്ച വരുമാനം, തൈകള്‍ എവിടെ കിട്ടും?