Chief Justice Surya Kant P T I
India

കൊളീജിയം സംവിധാനം അവസാനിക്കും?; ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ്

അഭിഭാഷകന്‍ മാത്യു നെടുമ്പാറ കോടതിയില്‍ വിഷയം ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഹര്‍ജി പരിഗണിക്കുമെന്ന് പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജഡ്ജിമാരെ നിയമിക്കുന്ന നിലവിലെ കൊളീജിയം സംവിധാനത്തിന് പകരം ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ (എന്‍ജെഎസി) രൂപീകരിക്കണമെന്ന് ഹര്‍ജി പരിഗണിക്കുമെന്ന്  സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

അഭിഭാഷകന്‍ മാത്യു നെടുമ്പാറ കോടതിയില്‍ എന്‍ജെസി വിഷയം വാക്കാല്‍ ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഹര്‍ജി പരിഗണിക്കുമെന്ന് പറഞ്ഞത്. കൊളീജിയം സംവിധാനത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്താനും എന്‍ജെഎസി വിധി വീണ്ടും പരിശോധിക്കാനും അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.

മുന്‍ ബെഞ്ചുകള്‍ തന്റെ വാദങ്ങള്‍ വേണ്ടത്ര പരിഗണിച്ചില്ലെന്നും മാത്യു നെടുമ്പാറ ഉന്നയിച്ചു. അപ്പോഴാണ് അതു നോക്കാം എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചത്. ചീഫ് ജസ്റ്റിസിനൊപ്പം വിദേശ ജഡ്ജിമാരും അപ്പോള്‍ ഉണ്ടായിരുന്നു.

ഉന്നത കോടതികളിലേക്കുള്ള ജഡ്ജിമാരെ നിയമിക്കുന്നതില്‍ രാഷ്ട്രീയക്കാര്‍ക്കും സിവില്‍ സമൂഹത്തിനും അവകാശം നല്‍കുന്ന എന്‍ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമവും 99-ാമത് ഭരണഘടനാ ഭേദഗതിയും സുപ്രീം കോടതി 2015 ല്‍ നിരസിച്ചിരുന്നു. 4:1 എന്ന ഭൂരിപക്ഷത്തിലാണ് കോടതി NJAC നിയമവും ഭരണഘടനാ ഭേദഗതിയും തള്ളിയത്.

The Supreme Court Chief Justice said that will consider a plea to revive the National Judicial Appointments Commission to replace the current collegium system

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസില്‍ ഹിന്ദു ആധിപത്യം, യുഡിഎഫില്‍ ലീഗ്'; സാമുദായിക സന്തുലനത്തിനു മാണി വിഭാഗം വേണം, നീക്കത്തിനു പിന്നില്‍ സഭയിലെ മൂന്നു ബിഷപ്പുമാര്‍

'നമ്പർ വിട്ടു കളയല്ലേ ലാലേട്ടാ...', പുത്തൻ കാറിന്റെ നമ്പറും 2255; നടന്നത് വാശിയേറിയ ലേലം

പാമ്പാക്കുടയില്‍ എല്‍ഡിഎഫ്, മൂത്തേടത്ത് യുഡിഎഫിന് വിജയം

700 റണ്‍സ്! വിജയ് ഹസാരെ ട്രോഫിയില്‍ റെക്കോര്‍ഡിട്ട് ദേവ്ദത്ത് പടിക്കല്‍

വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ക്കകം കേരളത്തില്‍ വിസ്മയങ്ങള്‍ ഉണ്ടാവും, ദയവ് ചെയത് ഇപ്പോള്‍ ചോദിക്കരുത്: വി ഡി സതീശന്‍

SCROLL FOR NEXT