അഭിജീത് ദീപ്‌കെ File
India

ഇനി സമരം ഇ20 പെട്രോളിനെതിരെ; സിജെപിയുടെ ഭാവി പരിപാടി വ്യക്തമാക്കി അഭിജീത് ദീപ്‌കെ

രാഷ്ട്രീയ പ്രവേശനത്തിനില്ലെന്നും ദീപ്‌കെ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നാലെ പരീക്ഷാ പരിഷ്‌കരണം ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടത്തിയ സമരത്തിനു ശേഷം കോക്രോച്ച് ജന പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ വിശദീകരിച്ച് അഭിജീത് ദീപ്‌കെ. കേന്ദ്ര സര്‍ക്കാരിന്റെ എഥനോള്‍ മിശ്രിത ഇന്ധന പദ്ധതി, തൊഴിലില്ലായ്മ, ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേട് എന്നിവയില്‍ പ്രതിഷേധിക്കുമെന്ന് പാര്‍ട്ടി സ്ഥാപകനായ ദീപ്‌കെ ബുധനാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയ പ്രവേശനത്തിനില്ലെന്നും മാറ്റങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പ്രഷര്‍ ഗ്രൂപ്പായി സിജെപി തുടരുമെന്നും ദീപ്‌കെ വ്യക്തമാക്കി.

'രാഷ്ട്രീയം, നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവയിലുള്ള വിശ്വാസം ആളുകള്‍ക്ക് നഷ്ടമായി. ഞങ്ങളുടെ പ്രതിഷേധത്തിന് രാജ്യവ്യാപക പിന്തുണ ലഭിച്ചിട്ടുണ്ട്. നമ്മുടെ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന രാഷ്ട്രീയം മറന്ന് ആളുകള്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കപ്പുറം പരീക്ഷാ നടത്തിപ്പുകാരിലേക്കും ഞങ്ങളുടെ പ്രതിഷേധം എത്തിച്ചേര്‍ന്നു. ഇത്തരം സ്ഥാപനങ്ങളില്‍ വിശ്വാസ്യത കൊണ്ടുവരാന്‍ ഒരു പ്രഷര്‍ ഗ്രൂപ്പ് ഉണ്ടായേ മതിയാകൂ. ഒരു പൊതുജന പ്രസ്ഥാനമാണ് ഇന്ന് ഇന്ത്യക്ക് ആവശ്യം' -ജന്മനാടായ മഹാരാഷ്ട്രയിലെ സംഭാജിനഗറില്‍ ദീപ്‌കെ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥിതി വളരെ മോശമാണെന്ന് കഴിഞ്ഞ ദിവസം സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞിരുന്നു. ആളുകള്‍ രാവിലെ ഒരു പാര്‍ട്ടിക്ക് വോട്ടുചെയ്യും. പക്ഷേ വൈകിട്ട് മറ്റൊരു പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കും. നിരവധി പാര്‍ട്ടികളുണ്ട് നമ്മുടെ നാട്ടില്‍. എന്നിട്ടും ആളുകള്‍ ദുരിതം അനുഭവിക്കുന്നുവെങ്കില്‍, വീണ്ടും ഒരു പാര്‍ട്ടി വന്നിട്ടെന്തു കാര്യം. എല്ലാവരെയും ചിന്തിപ്പിക്കാന്‍ കഴിയുന്ന പ്രസ്ഥാനമാണ് വേണ്ടത്. അതിനാണ് സിജെപി ശ്രമിക്കുന്നതെന്നും സൗരവ് വ്യക്തമാക്കി.

CJP to act as a 'pressure group': Abhijeet Dipke shifts focus to E20 after NEET protest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജെന്‍സികളേ, മുഖ്യമന്ത്രിയുടെ ഉറപ്പില്‍ രൂപം മാറ്റല്ലേ?'; വാഹന മോഡിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിന്; മറുപടിയുമായി ഗഡ്കരി

156 സിസി കരുത്തുറ്റ എന്‍ജിന്‍, കുറഞ്ഞ വില; സൂം 160 മോഡലിന്റെ പുതിയ വേരിയന്റ് ഉടന്‍ വിപണിയില്‍

​ഗുജറാത്തിൽ വീണ്ടും ചാന്ദിപുര വൈറസ് വ്യാപനം, തുടക്കം സാധാരണ പനിയായി, പഠനത്തിന് വിദഗ്ധ സംഘത്തെ അയച്ച് കേന്ദ്രം

പ്രവാസികള്‍ക്ക് ആശ്വാസം; സൗദി എയര്‍ലൈന്‍സ് ജിദ്ദ-കോഴിക്കോട് സര്‍വീസ് ഉടന്‍

ഗുരുവായൂർ ദേവസ്വത്തിൽ ഡ്രൈവർ, പ്ലംബർ, ഹെൽപ്പർ ഒഴിവുകൾ; ഏഴാം ക്ലാസ് മുതൽ യോഗ്യത