പ്രമോദ് സാവന്ത്/ എഎന്‍ഐ 
India

കഷ്ടിച്ച് കടന്നുകൂടി മുഖ്യമന്ത്രി; ഗോവയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി, 'മൂന്നു സ്വതന്ത്രരുടെ പിന്തുണ'

19 സീറ്റാണ് ഗോവയില്‍ ബിജെപിക്ക് ലഭിച്ചത്. 40 അംഗ നിയമസഭയില്‍ 21 ആണ് കേവലഭൂരിപക്ഷം. കോണ്‍ഗ്രസ് 12 സീറ്റ് നേടിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

പനാജി: ഗോവയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി. മൂന്ന് എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അവകാശപ്പെട്ടു. 19 സീറ്റാണ് ഗോവയില്‍ ബിജെപിക്ക് ലഭിച്ചത്. 40 അംഗ നിയമസഭയില്‍ 21 ആണ് കേവലഭൂരിപക്ഷം. കോണ്‍ഗ്രസ് 12 സീറ്റ് നേടിയിട്ടുണ്ട്. 

ഗോവയില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. അവസാന നിമിഷം വരെ പ്രമോദ് സാവന്ത് പിന്നിലായിരുന്നു. 660 വോട്ടിനാണ് കോണ്‍ഗ്രസിന്റെ ധര്‍മേഷ് സഗലാനിയെ സാന്‍ക്വിലിന്‍ മണ്ഡലത്തില്‍ പരാജയപ്പെടുത്തിയത്. 

എംജിപി രണ്ട് സീറ്റില്‍ വിജയിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമായി മത്സരിച്ച എംജിപിയുമായി ബിജെപി നേതാക്കള്‍ ചര്‍ച്ചയിലാണ്. തൃണമൂലിന് അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല. അതേസമയം, എഎപി രണ്ട് സീറ്റുകള്‍ നേടി. 

പനാജിയില്‍ സ്വതന്ത്രനായി മത്സരിച്ച മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍ തോറ്റു. ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഇവിടെ വിജയിച്ചത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗംബര്‍ കാമത്ത് വിജയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍