അഖിലേഷ് വീണത് പൊരുതി തന്നെ; തോറ്റെങ്കിലും കോട്ടമില്ലാതെ എസ്പി, 'മിണ്ടാതിരുന്ന' മായാവതി കളത്തിന് പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th March 2022 12:58 PM  |  

Last Updated: 10th March 2022 12:58 PM  |   A+A-   |  

akhilesh yadav

ഫയല്‍ ചിത്രം


ത്തര്‍പ്രദേശില്‍ വീണ്ടും ബിജെപി അധികാരത്തിലെത്തുമ്പോള്‍, നില മെച്ചപ്പെടുത്തി സമാജ്‌വാദി പാര്‍ട്ടി. 2017ലെ 47 സീറ്റില്‍ നിന്ന് വലിയ മുന്നേറ്റം നടത്താന്‍ അഖിലേഷ് യാദവിന് സാധിച്ചു. 127 സീറ്റുകളില്‍ നിലവില്‍ എസ്പി ലീഡ് ചെയ്യുന്നുണ്ട്. 

കഴിഞ്ഞതവണ 315 സീറ്റ് നേടിയ ബിജെപി ഇത്തവണ 273 സീറ്റിലാണ് ഇതുവരെ ലീഡ് ചെയ്യുന്നത്. പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കി കളം പിടിക്കാന്‍ നോക്കിയ കോണ്‍ഗ്രസ് ചിത്രത്തില്‍ ഇല്ലാതായി. 2017ല്‍ നേടിയ ഏഴ് സീറ്റില്‍ നിന്ന് മൂന്നിലേക്ക് ചുരുങ്ങി. റായ്ബറേലി, അമേഠി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ കോട്ടകള്‍ എല്ലാം തകര്‍ന്നു. 

കനത്ത പ്രഹരം ലഭിച്ചത് മായാവാതിയുടെ ബിഎസ്പിക്കാണ്. 2017ല്‍ 19 സീറ്റ് നേടിയ മായാവതി, ഇത്തവണ അഞ്ചെണ്ണത്തിലാണ് ലീഡ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് അമ്പേ പിന്നോട്ടുപോയ ബിഎസ്പി, കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. ബിഎസ്പിയുടെ പിന്നോട്ടുപോക്ക് ബിജെപിയ്ക്ക് ഗുണകരമായി. മായാവതിയുടെ ഉറച്ച കോട്ടകളില്‍ ഇത്തവണ ബിജെപിയാണ് വിജയക്കൊടി പാറിച്ചിരിക്കുന്നത്.

അതേസമയം, ബിജെപിക്ക് 2017 ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും യുപിയില്‍ പുതു ചരിത്രമെഴുതാന്‍ സാധിച്ചു. 37 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് തുടര്‍ ഭരണം വരുന്നത്. യോഗി ആദിത്യനാഥിന് ഗൊരഖ്പുരില്‍ 22,000ന് മുകളിലാണ് ലീഡ്. മത്സരിച്ച മന്ത്രിമാര്‍ എല്ലാംതന്നെ വിജയിച്ചു.