മൂര്‍ഖന്റെ മുന്നില്‍ ഡാന്‍സ് കളിക്കുന്ന യുവാവിന്റെ ദൃശ്യം 
India

ഇത് ഇത്തിരി കടന്നുപോയി!, മൂര്‍ഖന്റെ വാലില്‍ പിടിച്ച് ഡാന്‍സ് ചെയ്യുന്ന യുവാവ്- വീഡിയോ 

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിക്കാത്തവര്‍ ചുരുക്കമായിരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിക്കാത്തവര്‍ ചുരുക്കമായിരിക്കും. പാമ്പിനെ നേരിട്ട് കണ്ടാല്‍ പറയുകയും വേണ്ട! പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ പാമ്പുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് വൈറലാകുന്നത്. 

 ഒരാള്‍ പാമ്പിന്റെ വാലില്‍ പിടിച്ച് ഒട്ടും പേടിയില്ലാതെ ഡാന്‍സ് ചെയ്യുന്നതാണ് വീഡിയോ. akshay_the_snake_lover_ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യുവാവ്  മൂര്‍ഖന്റെ വാലില്‍ പിടിച്ച് അതിനെ അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഒട്ടും പേടിയില്ലാതെയാണ് യുവാവ് പാമ്പിനെ കൈകാര്യം ചെയ്യുന്നത്.

പിന്നീട് പാമ്പിന്റെ വാലില്‍ നിന്നുള്ള പിടി വിട്ട ശേഷം കാണുന്നത് യുവാവിന്റെ മറ്റൊരു പെര്‍ഫോമന്‍സാണ്. അയാള്‍ പാമ്പിന്റെ മുന്നില്‍ നിന്നും ഡാന്‍സ് കളിക്കുകയാണ്. അതും ഒരുതരി പോലും ഭയമില്ലാതെ. പാമ്പ് പത്തി വിടര്‍ത്തി അയാളെ കൊത്താന്‍ ശ്രമിക്കുമ്പോള്‍ അതില്‍ നിന്ന് യുവാവ് വിദഗ്ധമായി ഒഴിഞ്ഞ് മാറുന്നതും കാണാം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

SCROLL FOR NEXT