ദീപക്കും കടിയേറ്റു ചത്ത പാമ്പും 
India

കൈയില്‍ ചുറ്റിവരിഞ്ഞു കൊത്തി; മൂര്‍ഖനെ കടിച്ചുകൊന്ന് എട്ടു വയസ്സുകാരന്‍!

കടുത്ത വേദനയില്‍ പാമ്പിനെ കുടഞ്ഞുകളയാന്‍ ശ്രമിച്ചിട്ടും നടന്നില്ല. അപ്പോഴാണ് ആഞ്ഞു കടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

റായ്പുര്‍: കൈയില്‍ ചുറ്റിവരിഞ്ഞു കൊത്തിയ മൂര്‍ഖന്‍ പാമ്പിനെ എട്ടു വയസ്സുകാരന്‍ കടിച്ചുകൊന്നു. ഛത്തിസ്ഗഢിലെ ജാഷ്പുരിലാണ് സംഭവം. 

പാണ്ടര്‍പഥ് ഗ്രാമത്തിലെ വീടിനു പിന്നില്‍ കളിക്കുകയായിരുന്ന ദീപക് എന്ന ബാലനെ പാമ്പു കടിക്കുകയായിരുന്നു. കൈയില്‍ ചുറ്റിവരിഞ്ഞ പാമ്പ് കൊത്തുകയായിരുന്നെന്ന് ദീപക് പറഞ്ഞു. കടുത്ത വേദനയില്‍ പാമ്പിനെ കുടഞ്ഞുകളയാന്‍ ശ്രമിച്ചിട്ടും നടന്നില്ല. അപ്പോഴാണ് ആഞ്ഞു കടിച്ചത്. രണ്ടു വട്ടം കടിച്ചതോടെ പാമ്പു പിടിവിട്ടു. എല്ലാം പെട്ടെന്നായിരുന്നെന്ന് ദീപക് പറഞ്ഞു.

വീട്ടുകാര്‍ ഉടന്‍ തന്നെ ദീപക്കിനെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഉടന്‍ തന്നെ മരുന്നു നല്‍കി, ദിവസം മുഴുവന്‍ നിരീക്ഷണത്തില്‍ വച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നു കണ്ട് കുട്ടിയെ വിട്ടയച്ചതായി ഡോക്ടര്‍ പറഞ്ഞു. 

കുട്ടിയുടെ ശരീരത്തില്‍ വിഷം ഏറ്റിരുന്നില്ലെന്ന് ഡോക്ടര്‍ അറിയിച്ചു. ഡ്രൈ ബൈറ്റ് ആണ് ദീപക്കിന് ഏറ്റത്. കഠിനമായ വേദന ഉണ്ടാവുമെങ്കിലും ഇത്തരം പാമ്പുകടിയിലൂടെ മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'