ഷൂവില്‍ പത്തിവിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പിന്റെ ദൃശ്യം 
India

ഷൂ ഇടുന്നതിനിടെ 'ശ്...' ശബ്ദം; നോക്കിയപ്പോള്‍ പത്തി വിടര്‍ത്തി മൂര്‍ഖന്‍ പാമ്പ്- വീഡിയോ 

കര്‍ണാടകയിലെ മൈസൂരുവിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

വീടിനോട് ചേര്‍ന്ന് ഒളിച്ചിരിക്കാന്‍ പാകത്തിനുള്ള സ്ഥലങ്ങള്‍ കണ്ടാല്‍ പാമ്പ് കയറുന്നത് സാധാരണമാണ്. അതിനാല്‍ വീടിനോട് ചേര്‍ന്ന് പാമ്പ് ഇല്ലെന്ന് ഉറപ്പാക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്. വീടിനോട് ചേര്‍ന്ന് കാടുപിടിച്ച് കിടക്കുന്നുണ്ടെങ്കില്‍ വെട്ടി വൃത്തിയാക്കണമെന്നും പാമ്പിന് കയറി ഇരിക്കാന്‍ പാകത്തിന് വീടിനോട് ചേര്‍ന്ന് ദ്വാരങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നുമാണ് ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നത്. ചില സമയങ്ങളില്‍ വീടിന് വെളിയില്‍ ഇട്ടിരിക്കുന്ന ഷൂവിലും മറ്റും പാമ്പ് കയറികൂടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് വൈറലാകുന്നത്. കര്‍ണാടകയിലെ മൈസൂരുവിലാണ് സംഭവം. വീട്ടിനകത്ത് ഷൂ ഇടാന്‍ തുടങ്ങുന്നതിന് മുന്‍പ് എന്തോ അനങ്ങുന്നതായി തോന്നി. നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. പത്തിവിടര്‍ത്തി പുറത്തേയ്ക്ക് വന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ട് ഒച്ചവെച്ചു. ശബ്ദം കേട്ട് വീട്ടിലെ മറ്റു അംഗങ്ങളും ഓടിക്കൂടി. ഉടന്‍ തന്നെ പാമ്പ് പിടിത്തക്കാരനെ വിളിച്ചറിയിച്ചു. അദ്ദേഹമെത്തി മൂര്‍ഖന്‍ പാമ്പിനെ കൂട്ടിലാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൂറിസ്റ്റ് ബസുകള്‍ ഇനി 'കളറാകും'; വെള്ളനിറം നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിച്ചു

2070ല്‍ ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാകും; ഹിന്ദു ശതമാനം കുറയും: പഠനം

Today's Rashi Phalam November 20|മത്സരങ്ങളില്‍ മികച്ച വിജയം; മക്കളില്‍ നിന്ന് സന്തോഷ വാര്‍ത്ത ലഭിക്കും

മോഷണക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു; പിന്നാലെ 63കാരന്‍ തൂങ്ങിമരിച്ച നിലയില്‍

പുതിയ എഐസിസി സെക്രട്ടറിമാരെ നിയമിച്ചു; കേരളത്തില്‍ നിന്നും എസ് ശരത്തിനും സൈമണ്‍ അലക്‌സിനും ചുമതല