മൂര്‍ഖന്‍ പാമ്പിനെ കഴുത്തിലിട്ട നിലയില്‍, സ്‌ക്രീന്‍ഷോട്ട്‌ 
India

മൂര്‍ഖന്‍ പാമ്പിനെ കഴുത്തിലിട്ട് തുള്ളിച്ചാടി, അതിസാഹസികത; യുവാവ് കടിയേറ്റ് മരിച്ചു- വീഡിയോ 

മൂര്‍ഖന്‍ പാമ്പിനെ കഴുത്തിലിട്ട് കളിപ്പിച്ച് അതിസാഹസികത കാണിച്ച യുവാവിന് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: മൂര്‍ഖന്‍ പാമ്പിനെ കഴുത്തിലിട്ട് കളിപ്പിച്ച് അതിസാഹസികത കാണിച്ച യുവാവിന് ദാരുണാന്ത്യം. പാമ്പിനെ കഴുത്തിലിട്ടും മറ്റും പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ് യുവാവിന് കടിയേറ്റത്. ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

 ബിഹാറിലെ നവാദയിലാണ് സംഭവം. ഗോവിന്ദ്പുര്‍ നിവാസിയായ ദിലീപാണ് പാമ്പിനെ പിടികൂടിയ ശേഷം കഴുത്തിലിട്ട് പ്രദര്‍ശിപ്പിച്ചത്. പാമ്പിനെ കഴുത്തിലൂടെ ഇടുകയും ചില സമയത്ത് അതിനെ കെട്ടിപ്പിടിക്കുകയും ചെയ്തു. 


പിടികൂടിയ പാമ്പിനെ കഴുത്തിലിട്ട് തുള്ളിച്ചാടുന്ന ഇയാളുടെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പാമ്പുകടിയേറ്റ ദിലീപിനെ ഉടന്‍തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി വി ഡി സതീശൻ സർക്കാർ; മഞ്ഞക്കുറ്റികൾ നീക്കാൻ ഉത്തരവ്, കേസുകൾ ഒഴിവാക്കും

'ദുഷ്ട ശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരമാണ് ഞാൻ'; പരിഹാസങ്ങൾക്ക് മറുപടിയുമായി റിനി ആൻ ജോർജ്

രൂപ നൂറ് തൊടുമോ?, റെക്കോര്‍ഡ് തകര്‍ച്ചയില്‍; 33 പൈസയുടെ നഷ്ടം

പുരുഷന്മാര്‍ ഭൂമിക്ക് വെല്ലുവിളി; ടോക്‌സിക്ക് മാസ്‌കുലിനിറ്റി പാരിസ്ഥിതിക പ്രശ്‌നമെന്ന് പഠനം

യൂത്ത് കോണ്‍ഗ്രസ് തലപ്പത്ത് ആര്? ചര്‍ച്ച ചെയ്യാതെ നേതൃത്വം; ഇഷ്ടക്കാരുടെ പേരുകള്‍ സജീവ ചര്‍ച്ചയിലേയ്ക്ക് എത്തിച്ച് പ്രവര്‍ത്തകര്‍

SCROLL FOR NEXT