പ്രതീകാത്മക ചിത്രം 
India

സ്വന്തമായി ബിസിനസ് ചെയ്യാന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞു; 22കാരിക്ക് 14 ലക്ഷം രൂപ നഷ്ടം, തട്ടിപ്പ് ഇങ്ങനെ 

തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 22കാരിക്ക് നഷ്ടമായത് 14 ലക്ഷം രൂപ

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 22കാരിക്ക് നഷ്ടമായത് 14 ലക്ഷം രൂപ. കെഎഫ്‌സി റെസ്റ്റോറന്റ് ശൃംഖലയുടെ ഫ്രാഞ്ചൈസി എടുത്ത് തരാം എന്ന വ്യാജേന 22കാരിയെ ഫോണിലൂടെ ബന്ധപ്പെട്ടവരാണ് തട്ടിപ്പ് നടത്തിയത്.

കോയമ്പത്തൂരിലാണ് സംഭവം. സ്വന്തമായി ബിസിനസ് ചെയ്യാന്‍ ആശയം തേടി ഇന്റര്‍നെറ്റില്‍ തിരഞ്ഞ വി പ്രിയദര്‍ശിനിയാണ് തട്ടിപ്പിന് ഇരയായത്. കെഎഫ്‌സി ഫ്രാഞ്ചൈസിയുടെ പരസ്യം കണ്ട് ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് യുവതി തട്ടിപ്പിന് ഇരയായത്.

പരസ്യത്തില്‍ കണ്ട നമ്പറിലേക്ക് വിളിച്ച പ്രിയദര്‍ശിനിക്ക് വിശദാംശങ്ങള്‍ നല്‍കി വിശ്വാസം നേടിയെടുത്തായിരുന്നു തട്ടിപ്പ്. ഫ്രാഞ്ചൈസി ലഭിക്കുന്നതിന് തുടക്കത്തില്‍ 1.5 ലക്ഷം രൂപ കൈമാറാന്‍ തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിവിധ ഇടപാടുകളിലായി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്.

ഫെബ്രുവരിക്കും മാര്‍ച്ചിനും ഇടയിലാണ് തട്ടിപ്പ് നടന്നത്. ഫ്രാഞ്ചൈസിയുടെ ഇന്റീരിയര്‍ ഡെക്കറേഷന് എന്ന പേരിലാണ് യുവതിയുടെ പണം തട്ടിയെടുത്തത്. വിവിധ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്. എഗ്രിമെന്റ് ലെറ്റര്‍ നല്‍കിയ ശേഷം തട്ടിപ്പുകാരന്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതായി പരാതിയില്‍ പറയുന്നു. തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിഞ്ഞ് യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT